ലോക കേരള സഭ പ്രവാസികളുടെ പ്രശ്നങ്ങള്‍ അവതരിപ്പിക്കാനുള്ള വേദി; പിണറായി സര്‍ക്കാരിന് അഭിനന്ദനവുമായി രേവതിയും ചിത്രയും

ലോക കേരള സഭയിൽ ചർച്ച ചെയ്യപ്പെടുന്ന കാര്യങ്ങളിൽ സർക്കാരിന്റെ ഭാഗത്തുനിന്ന് അനുകൂല തീരുമാനങ്ങൾ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി നടി രേവതി.

ഗൾഫ് രാജ്യങ്ങളിലും മറ്റ് ലോക രാജ്യങ്ങളിലും ജോലി എടുക്കുന്ന മലയാളികൾക്ക് അവരുടെ പ്രശ്നങ്ങൾ അവതരിപ്പിക്കാനും ചർച്ച ചെയ്യാനും വേദിയൊരുക്കിയ സർക്കാർ നടപടി അഭിനന്ദനാർഹമാണെന്നും സഭയിലെ പ്രിസീഡിയം അംഗം കൂടിയായ രേവതി പറഞ്ഞു.

അതേസമയം ലോക കേരള സഭയിലൂടെ സർക്കാർ പുതിയ ജനക്ഷേമ പദ്ധതിക്ക് തുടക്കമിട്ടിരിക്കുകയാണെന്ന് ഗായിക കെ.എസ്’ ചിത്ര വ്യക്തമാക്കി.

ലോക കേരളസഭയുടെ ആദ്യ സമ്മേളനത്തിൽ പ്രിസീഡിയം അംഗമാകാനുള്ള ഭാഗ്യം ലഭിച്ചവരിൽ ഒരാളാണ് നടിയും നർത്തകിയുമായ രേവതി.

സർക്കാരിന്റെ തുടക്കം നല്ലതിലേക്കാണ്. ലോക കേരള സഭയിൽ ചർച്ച ചെയ്യപ്പെടുന്ന കാര്യങ്ങളിൽ സർക്കാർ തീരുമാനങ്ങൾ കൈക്കൊള്ളുമെന്നാണ് പ്രതീക്ഷയെന്നും രേവതി പറഞ്ഞു.

ജനാധിപത്യത്തിന്റെ ശ്രീകോവിലായ നിയമസഭയുടെ സമുച്ചയത്തിൽ ആദ്യമായി കയറാൻ സാധിച്ചതിന്റെ സന്തോഷമായിരുന്നു ഗായിക കെ.എസ് ചിത്രയുടെ മുഖത്ത്. ലോക കേരള സഭ എന്ന സർക്കാരിന്റെ തുടക്കം അഭിനന്ദനാർഹമാണെന്നും കെ.എസ് ചിത്ര പറഞ്ഞു.

വിവിധ മേഖലകളിൽ നിന്നുള്ളവരുടെ പങ്കാളിത്തമാണ് ലോക കേരള സഭയെ സമ്പന്നമാക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here