മലയാളികളുടെ അഭിമാനതാരം വിപി സത്യന്റെ ജീവിതകഥ പറയുന്ന ജയസൂര്യയുടെ ക്യാപ്റ്റന്‍; ടീസര്‍ ശ്രദ്ധേയമാകുന്നു

മലയാളികളുടെ അഭിമാനതാരവും ഇന്ത്യന്‍ ഫുട്ബാള്‍ ടീമിന്റെ മുന്‍ നായകനുമായിരുന്ന വിപി സത്യന്റെ ജീവിതത്തെ ആധാരമാക്കിയുള്ള ചിത്രമാണ് ക്യാപ്റ്റന്‍. പ്രജേഷ് സെന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ജയസൂര്യയാണ് വി.പി സത്യനെ വെള്ളിത്തിരയിലെത്തിക്കുന്നത്.

ക്യാപ്റ്റന്റെ ക്യാരക്ടര്‍ ടീസര്‍ ശ്രദ്ധേയമാകുകയാണ്. നീല കളര്‍ ആറാം നമ്പര്‍ ജഴ്‌സിയില്‍ മൈതാനത്തിലേക്ക് വി.പി സത്യനായി ജയസൂര്യ ഇറങ്ങുന്നതാണ് ക്യാരക്ടര്‍ ടീസറിലുള്ളത്.

ഗുഡ്‌വില്‍ എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ ടി.എല്‍. ജോര്‍ജ് നിര്‍മിക്കുന്ന ക്യാപ്റ്റന്റെ ചിത്രീകരണം കോഴിക്കോട് ആയിരുന്നു. ചിത്രത്തില്‍ വി.പി. സത്യന്റെ ഭാര്യയായ അനിത സത്യനെ അനു സിതാരയാണ് അവതരിപ്പിക്കുന്നത്.

തലൈവാസല്‍ വിജയ്, രഞ്ജി പണിക്കര്‍, സിദ്ധിഖ്, നിര്‍മല്‍ പാലാഴി, ലക്ഷ്മി ശര്‍മ്മ തുടങ്ങിയവരും പ്രധാന വേഷത്തില്‍ എത്തുന്നു. റോബി വര്‍ഗീസ് രാജാണ് ഛായാഗ്രഹണം. റഫീഖ് അഹമ്മദിന്റെ വരികള്‍ക്ക് ഗോപിസുന്ദര്‍ ഈണം പകരും. നൂറോളം ഫുട്‌ബോള്‍ താരങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel