ആരാധകര്‍ക്ക് സന്തോഷവാര്‍ത്ത; ലാലേട്ടന്‍-രഞ്ജിത്ത് ടീം വീണ്ടുമെത്തുന്നു

മലയാളത്തിലെ ഹിറ്റ് കൂട്ടുകെട്ടുകളിലൊന്നായ ലാലേട്ടന്‍-രഞ്ജിത്ത് ടീം വീണ്ടുമൊന്നിക്കുന്നു. നീണ്ട ഇടവേളയ്ക്ക് ശേഷമാണ് ഈ കൂട്ടുകെട്ടില്‍ സിനിമ പിറക്കുന്നത്.

അതുകൊണ്ട് തന്നെ ഏറെ ആവേശത്തോടെയാണ് ആരാധകര്‍ പുതിയ ചിത്രത്തെ കാത്തിരിക്കുന്നത്. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിക്കുന്നത്.

ചിത്രത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല. ലോഹമാണ് അവസാനമായി പുറത്തിറങ്ങിയ രഞ്ജിത്ത്-മോഹന്‍ലാല്‍ ചിത്രം. എന്നാല്‍ ഈ ചിത്രം വേണ്ടത്രെ ഏശിയിരുന്നില്ല.

ഇപ്പോള്‍ പണിപ്പുരയിലുള്ള ബിലാത്തിക്കഥയുടെ തിരക്കുകള്‍ ക‍ഴിഞ്ഞാലുടന്‍ രഞ്ജിത്ത് മോഹന്‍ ലാല്‍ ചിത്രത്തിന്‍റെ തിരക്കഥയിലേക്ക് കടക്കും.

സേതു തിരക്കഥയൊരുക്കി രഞ്ജിത് സംവിധാനം ചെയ്യുന്ന ഒരു ബിലാത്തിക്കഥയുടെ ചിത്രീകരണം ഫെബ്രുവരിയിലാണ് തുടങ്ങുക. അനു സിതാരയും നിരഞ്ജനയുമാണ് പ്രധാന വേഷത്തില്‍‍.

ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് നിര്‍മ്മാണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News