നീതിയ്ക്കും നീതിപീഠത്തിനും വേണ്ടിയാണ് നിലകൊണ്ടത്; പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടുമെന്ന് കരുതുന്നു: ജസ്റ്റിസ് കുര്യന്‍ ജോസഫ്

നീതിയ്ക്കും നീതി പീഠത്തിനും വേണ്ടിയാണ് നിലകൊണ്ടതെന്നും പ്രശ്നങ്ങള്‍ വൈകാതെ പരിഹരിക്കപ്പെടുമെന്ന് കരുതുന്നുവെന്നും ജസ്റ്റിസ് കുര്യന്‍ ജോസഫ്.  ജനങ്ങള്‍ക്കു വേണ്ടിയാണ് പ്രതികരിച്ചത്. ഇതില്‍ അച്ചടക്കലംഘനമുള്ളതായി കരുതുന്നില്ല. ജനങ്ങള്‍ക്ക് ജുഡീഷ്യറിയുടെ മേലുള്ള വിശ്വാസ്യത കൂട്ടാനാണ് തങ്ങള്‍ പ്രതികരിച്ചതെന്നും ജസ്്ററിസ് പ്രതികരിച്ചു .

സുപ്രീം കോടതിയിലെ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി ജഡ്ജിമാരായ ജസ്തി ചെലമേശ്വര്‍,രഞ്ജന്‍ ഗൊഗോയ്, മദന്‍ ബി.ലോക്കുര്‍, കുര്യന്‍ ജോസഫ് എന്നിവര്‍ കഴിഞ്ഞ ദിവസം വാര്‍ത്താ സമ്മേളനം വിളിച്ചിരുന്നു. സുപ്രിംകോടതിയിലെ ഭരണം കുത്തഴിഞ്ഞതാണെന്നും ജനാധിപത്യം അപകടത്തിലാണെന്നതുമടക്കമുള്ള മുതിര്‍ന്ന ജഡ്ജിമാരുടെ പരസ്യപ്രതികരണം ഏവരേയും ഞെട്ടിച്ചിരുന്നു.

ചീഫ് ജസ്റ്റിസിനെതിരെ ഗുരുതരമായ ആരോപണങ്ങളാണ് ജസ്റ്റിസ് ജെ ചെലമേശ്വര്‍, ജസ്റ്റിസ് രഞ്ചന്‍ ഗോഗോയ്, ജസ്റ്റിസ് കുര്യന്‍ ജോസഫ്. ജസ്റ്റിസ് മദന്‍ ബി ലോക്കൂര്‍ എന്നിവര്‍ ഉന്നയിച്ചത്. ആരോപണങ്ങള്‍ പരിശോധിച്ച് വേണ്ടവിധത്തിലുള്ള പരിഹാരമുണ്ടാക്കുമെന്ന് അറ്റോര്‍ണി ജനറല്‍ കെ.കെ.വേണുഗോപാല്‍ വ്യക്തമാക്കി. അതേസമയം വാര്‍ത്താസമ്മേളനം ഒഴിവാക്കേണ്ടിയിരുന്നെന്നും എജി അഭിപ്രായപ്പെട്ടു. ചീഫ് ജസ്റ്റിസുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി.

ഐക്യം ഉറപ്പാക്കാന്‍ നാലു ജഡ്ജിമാരും ‘നീതിജ്ഞത’ പ്രകടിപ്പിക്കണമെന്നും വേണുഗോപാല്‍ ആവശ്യപ്പെട്ടു. ചീഫ് ജസ്റ്റിസും നാലു ജഡ്ജിമാരും അവസരത്തിനൊത്ത് ഉയരുമെന്നും നിലവിലുള്ള ഭിന്നത പരിഹരിക്കാനാകുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News