വിവാദ ഭൂമിയിടപാട്; പുതിയ സംഘടനയുമായി ഒരു വിഭാഗം വൈദികരും അല്‍മായരും

വിവാദ ഭൂമിയിടപാട് വിഷയം കത്തിനില്‍ക്കെ, എറണാകുളം അങ്കമാലി അതിരൂപതയില്‍ പുതിയ സംഘടന രൂപീകരിച്ച് ഒരു വിഭാഗം വൈദികരും അല്‍മായരും. കൊച്ചി റിന്യൂവല്‍ സെന്ററില്‍ പുതിയ സംഘടനയുടെ ആദ്യയോഗവും ചേര്‍ന്നു. സിനഡ് നിയോഗിച്ച മെത്രാന്‍ കമ്മീഷനില്‍ വിശ്വാസ്യതയില്ലെന്ന് വൈദിക സമിതി വ്യക്തമാക്കി. വൈദിക സമിതിയുടെ സമഗ്ര റിപ്പോര്‍ട്ട് അട്ടിമറിക്കാനാണ് സിനഡ് മെത്രാന്‍ കമ്മിഷനെന്നും ആരോപണം.

ഭൂമിയിടപാടുമായി ബന്ധപ്പെട്ട് പ്രത്യക്ഷ സമരത്തിലേക്ക് ഒരു വിഭാഗം വൈദികരും അല്‍മാരും നീങ്ങുന്നതിന്റെ സൂചനയായാണ് പുതിയ സംഘടനാ രൂപീകരണം. സഭയുടെ സ്വത്തും പ്രവര്‍ത്തനങ്ങളും സുതാര്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ആര്‍ച്ച് ഡയസിയന്‍ മൂവ്‌മെന്റ് ഫൊര്‍ ട്രാന്‍സ്പറന്‍സി എന്ന സംഘടന രൂപീകരിച്ചതെന്നാണ് സംഘടനാ കണ്‍വീനര്‍ കൂടിയായ ഷൈജു ആന്റണിയുടെ വിശദീകരണം.

വൈദിക സമിതി നിയോഗിച്ച ആറംഗ കമ്മീഷന്‍ ഒന്നര മാസം കൊണ്ട് തയ്യാറാക്കിയ സമഗ്രമായ റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യണമെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് വൈദിക സമിതി. സിനഡ് നിയോഗിച്ച മെത്രാന്‍ കമ്മീഷന്‍ കേവലം മൂന്ന് ദിവസം കൊണ്ട് മാത്രമാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. മൊ!ഴികളില്‍ നിന്നും ലഭിച്ച വിശദാംശങ്ങള്‍ മാത്രമാണ് ഈ റിപ്പോര്‍ട്ടിന്റെ ഉളളടക്കവും. എന്നാല്‍ 3 വൈദികരും റിട്ടയേര്‍ഡ് തഹസില്‍ദാരും സാന്പത്തിക വിദഗ്ധരും അടങ്ങുന്ന വിദഗ്ധ സമിതി രൂപതയുടെ ഭൂമി രേഖകളും മിനിറ്റ്‌സുമെല്ലാം പരിശോധിച്ച് തയ്യാറാക്കിയതാണ് വൈദിക സമിതി റിപ്പോര്‍ട്ട്. ഈ റിപ്പോര്‍ട്ട് സമഗ്ര ചര്‍ച്ചയ്ക്ക് വിധേയമാക്കണമെന്നും എങ്കില്‍ മാത്രമേ സത്യം പുറത്തുവരൂവെന്നാണ് ഇവരുടെ അഭിപ്രായം

അതേസമയം സിനഡ് ഇന്ന് സമാപിക്കാനിരിക്കെ, മെത്രാന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്തുവന്ന ശേഷം അന്തിമ നിലപാട് സ്വീകരിക്കാണ് വൈദിക സമിതിയുടെ തീരുമാനം. ഇന്ന് സിനഡില്‍ അവതരിപ്പിക്കാനിരിക്കുന്ന മെത്രാന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് കര്‍ദ്ദിനാളിന് അനുകൂലമാണെന്നാണ് സൂചന.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News