‘ശ്രീജിത്തേ നീ റോഡില്‍ കിടന്ന് വെറുതേ കൊതുക് കടി കൊളളരുതെന്ന്’ ഉപദേശിച്ചത് ചെന്നിത്തല ആഭ്യന്തരമന്ത്രിയായിരുന്നപ്പോള്‍; പ്രതിപക്ഷത്ത് ആയപ്പോള്‍ ശകുനി വേഷം; സമരപ്പന്തലില്‍ ചെന്നിത്തല നാണം കെട്ടത് ഇങ്ങനെ

ശ്രീജിത്തിന്റെ സമരത്തില്‍ രാഷ്ട്രീയ മുതലെടുപ്പ് നടത്താനെത്തിയ പ്രതിപക്ഷനേതാവിന് സമരക്കാരുടെ ശകാരവര്‍ഷം.

മുന്‍പ് ആഭ്യന്തമന്ത്രിയായപ്പോള്‍ ചെന്നിത്തലയെ കാണാനെത്തിയ ശ്രീജിത്തിനെ പരിഹസിച്ച് ഇറക്കിവിട്ട കാര്യം ഓര്‍മ്മിപ്പിച്ച് സമരക്കാര്‍. സമരക്കാരോട് തിരച്ച് കയര്‍ത്ത് പ്രതിപക്ഷനേതാവ്, തിരുവനന്തപുരം സെക്രട്ടറിയേറ്റ് നടയില്‍ ശ്രീജിത്തിന്റെ സമരസ്ഥലത്ത് നാടകീയ രംഗങ്ങള്‍.

സഹോദരന്റെ മരണം സിബിഐയെ കൊണ്ട് അന്വേഷിപ്പിക്കാന്‍ കഴിഞ്ഞ 763 ദിവസമായി സെക്രട്ടറിയേറ്റിന് മുന്നില്‍ നിരാഹാരം നടത്തുന്ന ശ്രീജിത്തിന് തിരിഞ്ഞ് നോക്കാന്‍ പ്രതിപക്ഷനേതാവിന് സമയം ലഭിച്ചത് ഇന്ന് രാവിലെയാണ്. താന്‍ ആഭ്യന്തരമന്ത്രിയായിരിക്കുമ്പോഴാണ് ശ്രീജിത്തിന്റെ സഹോദരന്‍ കസ്റ്റഡിയല്‍ മരിച്ചതെന്ന കാര്യം വിസ്മരിച്ച് അദ്ദേഹം സെക്രട്ടറിയേറ്റ് പടിക്കലെത്തി. സമരക്കാരുടെ കടുത്ത പ്രതിഷേധമാണ് അദ്ദേഹത്തെ വരവേറ്റത്

നിരാഹാരം ആരംഭിക്കുമെന്ന് അന്നത്തെ ആഭ്യന്തരമന്ത്രിയായ സാറിനോട് പറഞ്ഞപ്പോള്‍ വെറുതെ റോഡില്‍ കിടന്ന് കൊതുക് കടി കൊളളണ്ടെന്ന് പരിഹസിച്ച കാര്യം സാര്‍ മറന്ന് പോയൊ എന്ന ചോദ്യം ചോദിച്ചത് ശ്രീജിത്തിന്റെ സുഹൃത്താണ്.

ഇതോടെ പ്രകോപിതനായ ചെന്നിത്തല സമരക്കാര്‍ക്ക് നേരെ തിരിഞ്ഞു. എന്നാല്‍ ഈ ചോദ്യങ്ങള്‍ ചെന്നിത്തലയെ ചൊടിപ്പിച്ചു. നിങ്ങള്‍ക്ക് ഇതൊക്കെ ചോദിക്കാന്‍ എന്താണ് അധികാരം എന്നായി ചെന്നിത്തലയുടെ ചോദ്യം.

സംഗതി പന്തികെടാണെന്ന് മനസിലാക്കിയതോടെ ചെന്നിത്തല സമര സ്ഥലത്തു നിന്നും പതിയെ ഇറങ്ങി. തുടര്‍ന്ന് മാധ്യമങ്ങളെ കണ്ട ചെന്നിത്തല മുന്‍ സര്‍ക്കാരിന്റെ കാലത്താണ് ശ്രീജിവ് മരണപ്പെട്ടതെന്ന് സമ്മതിച്ചു.

സമരത്തില്‍ രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിച്ച് പരാജയപ്പെട്ട് പരിഹാസ്യനായിട്ടായിരുന്നു ചെന്നിത്തല മടങ്ങിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News