കൈരളി ടിവി പ്രേക്ഷകരുടെ മികച്ച മാധ്യമപ്രവര്‍ത്തകനുള്ള പുരസ്‌കാരം എസ് ജീവന്‍ കുമാറിന്

അമേരിക്കയിലെ കൈരളി ടിവി പ്രേക്ഷകര്‍ ഏര്‍പ്പെടുത്തിയ മികച്ച മാധ്യമ പ്രവര്‍ത്തകനുള്ള പുരസ്‌കാരം തിരുവനന്തപുരം ബ്യൂറോയിലെ റിപ്പോര്‍ട്ടര്‍ എസ് ജീവന്‍ കുമാറിന്.

ജപ്തിയിലായ കുടുംബത്തിന്റെ ദൈന്യത വെളിച്ചത്തുകൊണ്ടുവന്ന വാര്‍ത്തയും ശിശുക്ഷേമ സമിതിയില്‍ നിന്ന് ദത്തെടുത്ത കുട്ടിയെ മാതാപിതാക്കള്‍ പീഡിപ്പിച്ചതിനെത്തുടര്‍ന്ന് അധികാരികള്‍ കുട്ടിയെ തിരികെയെടുത്ത വാര്‍ത്തയുമാണ് പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്.

പുരസ്‌കാരം ജോസ് കാടാപ്പുറം, ജോസ് ഡാലസ് എന്നിവര്‍ ചേര്‍ന്ന് സമ്മാനിച്ചു. കൈരളി ടിവി സീനിയര്‍ ഡയറക്ടര്‍ എം വെങ്കിട്ടരാമന്‍, എക്‌സിക്യൂട്ടീവ് എഡിറ്റര്‍ എം രാജീവ് എന്നിവര്‍ പുരസ്‌കാരദാന ചടങ്ങില്‍ പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News