ജുഡീഷ്യല്‍ പ്രതിസന്ധി: കേന്ദ്ര സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് ബിജെപി നേതാവ് യശ്വന്ത് സിന്‍ഹ രംഗത്ത്; ജഡ്ജിമാരുടെ തുറന്നുപറച്ചില്‍ അയോധ്യ കേസ് അടക്കമുള്ളവ ചീഫ് ജസ്റ്റിസ് പരിഗണിക്കവേ

ദില്ലി: അയോധ്യ കേസ് അടക്കമുള്ളവ ചീഫ് ജസ്റ്റിസ് പരിഗണിക്കാനിരിക്കെയാണ് നാലു ജഡ്ജിമാര്‍ അദേഹത്തിനെതിരെ രംഗത്ത് വന്നത്. ഇത് സ്ഥിതിഗതികള്‍ രൂക്ഷമാക്കുന്നു. ജൂഡീഷ്യറിയിലെ ബിജെപി ഇടപെടല്‍ കൂടി തുറന്ന് കാട്ടുന്നു ജസ്റ്റിസുമാരുടെ വെളിപ്പെടുത്തലുകള്‍.

വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് ബിജെപി നേതാവും മുന്‍ ധനകാര്യമന്ത്രിയുമായ യശ്വവന്ത് സിന്‍ഹ രംഗത്ത് എത്തി.ഇന്ത്യന്‍ ജനതയുടെ മനസിലുള്ളതാണ് ജസ്റ്റിസുമാര്‍ പറഞ്ഞതെന്ന് യശ്വവന്ത് സിന്‍ഹ പറഞ്ഞു.

ജൂഡീഷ്യല്‍ നിയമന കമ്മീഷന്‍ ബില്‍ മുതല്‍ സുപ്രീംകോടതിയിലെ ഉള്‍പാര്‍ടി തര്‍ക്കങ്ങളില്‍ പക്ഷം പിടിച്ചിരുന്ന കേന്ദ്ര സര്‍ക്കാരിനെ പ്രതിരോധത്തിലാക്കുന്നതാണ് നാലു ജസ്റ്റിസുമാരുടേയും വെളിപ്പെടുത്തല്‍.

ഭരണപക്ഷത്തിന് പ്രത്യേക താല്‍പര്യമുള്ള ജഡ്ജി ലോയയുടെ മരണവുമായി ബന്ധപ്പെട്ട കേസാണ് പൊട്ടിത്തെറിയ്ക്ക് വഴി വച്ചത് എന്നതിനാല്‍ വിഷയത്തില്‍ മൗനം പാലിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍.അതേ സമയം വിമര്‍ശനം രൂക്ഷമായതോടെ കോടതിക്കുള്ളിലെ വിഷയമെന്ന പ്രതിരോധവുമായി ബിജെപി വക്താക്കള്‍ രംഗത്ത് എത്തിയെങ്കിലും ബിജെപി നേതാവ് യശ്വന്ത് സിന്‍ഹ തുറന്നടിച്ചത് ബിജെപിയെ വീണ്ടും വെട്ടിലാക്കി.

കോടിക്കണക്കിന് വരുന്ന ഇന്ത്യന്‍ ജനതയുടെ വികാരമാണ് ജസ്റ്റിസുമാര്‍ തുറന്ന് പറഞ്ഞതെന്ന് യശ്വന്ത് സിന്‍ഹ പറഞ്ഞു. ഇവര്‍ ചൂണ്ടികാണിച്ച് വിഷയങ്ങള്‍ പരിശോധിക്കണമെന്നും അദേഹം ആവശ്യപ്പെട്ടു.

അതേ സമയം സുപ്രീംകോടതിയുടെ ഭരണനിര്‍വഹണസംവിധാനത്തില്‍ മാറ്റം വരുത്താല്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര തയ്യാറാകില്ലെന്നാണ് സൂചന. കേസുകള്‍ ബഞ്ചുകള്‍ക്ക് കൈമാറുന്ന രീതിയില്‍ മാറ്റം വരുത്തില്ല.

ഒക്ടോബറില്‍ വിരമിക്കുന്നത് വരെ നിലവിലെ രീതി തുടരും. എങ്കില്‍ പ്രശ്നങ്ങള്‍ കൂടുതല്‍ വഷളാകാനാണ് സാധ്യത. ഇന്നലെ വാര്‍ത്താ സമ്മേളനം നടത്തിയ നാലു ജസ്ററിസുമാരില്‍ ചെലമേശ്വറും, മദന്‍ ബി ലോക്കൂറും മാത്രമാണ് ദില്ലിയില്‍ ഉള്ളത്. ഇതില്‍ ജസ്റ്റിസ് ചെലമേശ്വര്‍ സ്വവസതിയില്‍ നിന്നു രാവിലെ പുറത്ത് പോയ ശേഷം ഉച്ചയോടെ തിരിച്ചെത്തി. ചര്‍ച്ചകള്‍ക്ക് വേണ്ടിയാണോ ചെലമേശ്വര്‍ പുറത്ത് പോയതെന്ന് വ്യക്തമല്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News