പ്രവാസത്തിലൂടെ ഉരുകിത്തീരുന്നവരുടെ കഥകള്‍ക്കിടയില്‍ വേറിട്ട സാന്നിധ്യമായി സോമി

വിലയേറിയ മറ്റെന്തിനെക്കാളും പുസ്തകങ്ങള്‍ മോഷണം പോകുന്ന നാട്ടില്‍ അക്ഷരങ്ങള്‍ പറന്നെത്തിയതിന്റെ അനുഭവസാക്ഷ്യവുമായാണ് ലോക കേരളസഭയില്‍ കൊല്ലകാരിയായ സോമി സോളമനെത്തിയത്. പ്രവാസത്തിലൂടെ സ്വയം ഉരുകിത്തീരുന്നവരുടെ കഥകള്‍ക്കിടയില്‍ വേറിട്ട സാന്നിധ്യമെന്ന നിലയിലാണ് സോമി കേരളസഭയില്‍ ശ്രദ്ധേയയായതും.

കേരളത്തിന്റെതില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമായ സമൂഹവും സംസ്‌കാരവുമാണ് ടാന്‍സാനിയായിലെത്. ദാറുല്‍ല്‍ സലാം നഗരത്തിന്റെ പ്രാന്തപ്രദേശത്തുള്ള കിച്ചന്‍ഗനിയയും അവിടുത്തെ പ്രവര്‍ത്തനവുമാണ് സോമി സോളമന്‍ എന്ന കൊല്ലം സ്വദേശിയെ ലോക കേരള സഭയിലെത്തിച്ചത്.

ഇവിടെ ഏറ്റവും അമൂല്യ വസ്തുക്കളിലൊന്നാണ് പുസ്തകങ്ങള്‍. കുഞ്ഞുങ്ങളുടെ പഠനത്തിനും വലിയ സൗകര്യങ്ങളൊന്നുമില്ല. വിവാഹശേഷം ടാന്‍സാനിയയിലെത്തിയ സോമി ഭര്‍ത്താവിന്റെ കമ്പനിയിലെ മറ്റ് ജീവനക്കാരുടെ കുഞ്ഞുങ്ങള്‍ക്ക് അക്ഷരം പകര്‍ന്നുകൊടുത്തുള്ള സോമിയുടെ തുടക്കം വലിയൊരു സാമൂഹ്യമാറ്റത്തിന് വഴിമാറുന്നതാണ് പിന്നീട് ടാന്‍സനായന്‍ ഗ്രാമമായ കിച്ചന്‍ഗനി കണ്ടത്.

കിച്ചന്‍ഗനി എന്ന ലൈബ്രറിയും പുസ്തകങ്ങളുമായിരുന്നു ആദ്യ ദൗത്യം. ഫേസ്ബുക്കിലെ ഒരു കൂട്ടായ പ്രവര്‍ത്തനം കൊണ്ടു മാത്രം കുട്ടികള്‍ക്കായുള്ള 7000 ഓളം പുസ്തകങ്ങളാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ടാന്‍സാനിയയിലേക്ക് ഒഴുകിയും പറന്നുമെത്തി.

ലോക കേരള സഭയെയും വലിയ പ്രതീക്ഷയോടെയാണ് സോമി കാണുന്നത്. ഭര്‍ത്താവ് വില്‍കിന്‍സണും രണ്ടു കുട്ടികളും തന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് പൂര്‍ണ പിന്തുണയാണെന്നും സോമി വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News