മുംബൈ ഹെലികോപ്ടര്‍ അപകടം; മൂന്നു മലയാളികളടക്കം നാലു മരണം; കാണാതാവര്‍ക്ക് വേണ്ടി തിരച്ചില്‍ ശക്തം

മുംബൈ: മുംബൈയില്‍ ഒഎന്‍ജിസിയിലെ ജീവനക്കാരുമായി പോയ ഹെലികോപ്ടര്‍ കടലില്‍ തകര്‍ന്ന് വീണ് നാലുപേര്‍ മരിച്ചു.

ചാലക്കുടി സ്വദേശി ബിന്ദു ലാല്‍ ബാബു, കോതമംഗലം സ്വദേശി ജോസ് ആന്റണി, തൃശൂര്‍ സ്വദേശി പിഎന്‍ ശ്രീനിവാസന്‍ എന്നിവരാണ് മരിച്ചമലയാളികള്‍. പങ്കജ് ഗാര്‍ഗ് എന്നയാളും അപകടത്തില്‍ മരിച്ചു. കാണാതായവര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ ശക്തമാക്കിയിരിക്കുകയാണ്.

ഒഎന്‍ജിസിയിലെ അഞ്ച് ഉദ്യോഗസ്ഥരും രണ്ടു പൈലറ്റുമാരുമുള്‍പ്പെടെ ഏഴു പേരുമായി പോയ ഹെലികോപ്റ്ററാണ് മുംബൈ തീരത്ത് തകര്‍ന്നുവീണത്. തീരത്തുനിന്ന് 30 നോട്ടിക്കല്‍ മൈല്‍ അകലെവച്ച് ഹെലികോപ്റ്ററുമായുള്ള ബന്ധം നഷ്ടമായെന്ന് എയര്‍ ട്രാഫിക് കണ്‍ട്രോള്‍ (എടിസി) അറിയിച്ചു.

രാവിലെ 10.20ന് ജൂഹുവിലെ ഹെലിപാഡില്‍ നിന്നാണ് ഹെലികോപ്റ്റര്‍ പറന്നുയര്‍ന്നത്. 10.58ന് ഒഎന്‍ജിസിയുടെ നോര്‍ത്ത് ഫീല്‍ഡില്‍ എത്തിച്ചേരേണ്ട ഹെലികോപ്റ്ററായിരുന്നു. എന്നാല്‍ പറന്നുയര്‍ന്നതിനു പിന്നാലെ 10.35ഓടെ ഹെലികോപ്റ്ററുമായുള്ള ബന്ധം നഷ്ടമായെന്ന് എടിസി അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News