കളി കാണാം; ആവേശത്തില്‍ ജയ് വിളിക്കാം; സൗദിയില്‍ സ്ത്രീകള്‍ക്ക് സ്വാതന്ത്ര്യത്തിന്റെ പുതുപ്പിറവി

ജെദ്ദ: ചരിത്രം വഴിമാറി. വിലക്കുകള്‍ അഴിഞ്ഞുവീണു. ചരിത്രത്തിലാദ്യമായി സൗദി അറേബ്യയില്‍ സ്ത്രീകള്‍ക്ക് ഫുട്‌ബോള്‍ സ്റ്റേഡിയത്തില്‍ പ്രവേശനം. ജെദ്ദയിലെ പേള്‍ സ്റ്റേഡിയത്തില്‍ അല്‍ അഹ്ലി ക്ലബ്ബും അല്‍ ബാറ്റിന്‍ ക്ലബ്ബും തമ്മിലുള്ള പോരാട്ടം കാണാനാണ് സ്ത്രീകള്‍ക്കും അനുമതി ലഭിച്ചത്.

പരമ്പരാഗത വേഷമായ കറുത്ത അബായാണ് കൂടുതലും സ്ത്രീകള്‍ ധരിച്ചത്. ചരിത്ര മുഹൂര്‍ത്തമാണിതെന്ന് സ്ത്രീകള്‍ പ്രതികരിച്ചു. സ്ത്രീകള്‍ക്ക് പല പ്രധാന സ്ഥലങ്ങളിലും കടന്നു ചെല്ലാനുള്ള അനുമതി ഉണ്ടായിരുന്നില്ല.

ഇതിന് അറുതി വരുത്തിക്കൊണ്ട് കഴിഞ്ഞ ദിവസമാണ് സ്റ്റേഡിയത്തില്‍ ഫുട്‌ബോള്‍ കാണാന്‍ സ്ത്രീകള്‍ക്ക് അനുമതി ലഭിച്ചത്. അനുമതി ലഭിച്ചെങ്കിലും  സ്റ്റേഡിയത്തില്‍ പുരുഷന്‍മാരെയും സ്ത്രീകളെയും വേര്‍തിരിക്കാന്‍ ഗ്ലാസ് പാനലുകളുണ്ടായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News