ലോക കേരളസഭയിലേക്ക് ക്ഷണിച്ചില്ലെന്ന കണ്ണന്താനത്തിന്റെ പരാതിക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി; പ്രതികരണം കണ്ണന്താനത്തെ സദസിലിരുത്തി

തിരുവനന്തപുരം: ലോക കേരളസഭയിലേക്ക് ക്ഷണിച്ചില്ലെന്ന് പരാതിപ്പെട്ട കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തിന് ഗംഭീരമറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍.

ലോക കേരളസഭയുടെ പ്രഥമ സമ്മേളനത്തിലേക്ക് കണ്ണന്താനത്തെ ക്ഷണിച്ചിരുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. തിരക്കിനിടയില്‍ കണ്ണന്താനം ക്ഷണക്കത്തിന്റെ കാര്യം മറന്നു പോയതാവാമെന്നും അദ്ദേഹത്തെ വേദിയില്‍ മുഖ്യമന്ത്രി പറഞ്ഞു.

ക്ഷണക്കത്തിന് കണ്ണന്താനം അയച്ച മറുപടി സര്‍ക്കാരിന്റെ ഫയലിലുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. കണ്ണന്താനത്തിനെ സദസിലിരുത്തിയാണ് മുഖ്യമന്ത്രിയുടെ മറുപടി

ലോക കേരളസഭയില്‍ പങ്കെടുക്കാനുള്ള ക്ഷണക്കത്ത് ഇന്നലെ മാത്രമാണ് കിട്ടിയതെന്ന് കണ്ണന്താനം പറഞ്ഞിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News