ജസ്റ്റിസുമാര്‍ക്ക് പിന്തുണയുമായി സുപ്രീംകോടതി ബാര്‍ അസോസിയേഷന്‍; പ്രതിസന്ധി പരിഹരിക്കാന്‍ ഏഴംഗ ഉന്നത സമിതി; ജസ്റ്റിസ് ലോയയുടെ കേസ് മുതിര്‍ന്ന അഭിഭാഷകരുടെ ബഞ്ച് പരിഗണിക്കണം

ദില്ലി: വാര്‍ത്താ സമ്മേളനം വിളിച്ച ജസ്റ്റിസുമാര്‍ക്ക് പിന്തുണയുമായി സുപ്രീംകോടതി ബാര്‍ അസോസിയേഷന്‍.

ജസ്റ്റിസുമാര്‍ ആവശ്യപ്പെട്ടത് പോലെ ജസ്റ്റിസ് ലോയയുടെ കേസ് മുതിര്‍ന്ന അഭിഭാഷകരുടെ ബഞ്ച് പരിഗണിക്കണമെന്ന് അസോസിയേഷന്‍ ആവശ്യപ്പെട്ടു. പ്രതിസന്ധി പരിഹരിക്കാന്‍ ഫുള്‍കോര്‍ട്ട് വിളിച്ച് ചേര്‍ക്കണമെന്നും അസോസിയേഷന്‍ വ്യക്തമാക്കി.

സുപ്രീംകോടതിയിലെ പ്രതിസന്ധി പരിഹരിച്ച് പ്രതിച്ഛായ വീണ്ടെടുക്കാന്‍ തിരിക്കിട്ട നീക്കങ്ങളാണ് ദില്ലിയില്‍ നടക്കുന്നത്. സുപ്രീംകോടതി ബാര്‍ അസോസിയേഷനും, ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയും യോഗങ്ങള്‍ ചേര്‍ന്നു. ഇപ്പോഴുണ്ടായ പ്രതിസന്ധി പരിഹരിക്കാന്‍ ഫുള്‍കോര്‍ട്ട് വിളിച്ച് ചേര്‍ത്ത് ചര്‍ച്ച നടത്തണമെന്ന് ബാര്‍ അസോസിയേഷന്‍ ആവശ്യപ്പെട്ടു.

ജസ്റ്റിസ് ലോയയുടെ മരണവുമായി ബന്ധപ്പെട്ട കേസ് മുതിര്‍ന്ന അഭിഭാഷകരുടെ ബെഞ്ച് കേള്‍ക്കണം. പൊതുതാല്‍പര്യ ഹര്‍ജികള്‍ ചീഫ് ജഡസ്‌ററിസിന്റെ ബെഞ്ചോ, ഒന്നു മുതല്‍ അഞ്ച് വരെയുള്ള കോടതികളോ കേള്‍ക്കണമെന്നും, പൊതുതാല്‍പര്യ ഹര്‍ജികള്‍ തീര്‍പ്പാക്കുന്നതില്‍ കാലതാമസം ഒഴിവാക്കണമെന്നും ബാര്‍ അസോസിയേഷന്‍ ആവശ്യപ്പെട്ടു.

അതേസമയം, വാര്‍ത്താ സമ്മേളനം വിളിച്ചു ചേര്‍ത്തതില്‍ ജസ്റ്റിസ് ചെലമേശ്വര്‍ അടക്കമുള്ളവരെ കുറ്റപ്പെടുത്തി ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയും രംഗത്തെത്തി. വാര്‍ത്താ സമ്മേളനം വിളിച്ച് ചേര്‍ത്ത നടപടി ശരിയായില്ലെന്ന് കൗണ്‍സില്‍ ചൂണ്ടിക്കാട്ടി.

പ്രതിസന്ധി പരിഹരിക്കാന്‍ ഏഴംഗ ഉന്നത സമിതിയെ ചുമതലപ്പെടുത്തിയെന്നും, ഉടന്‍ തന്നെ ജഡ്ജിമാരുമായി ഇവര്‍ ചര്‍ച്ച നടത്തുമെന്നും ബാര്‍ കൗണ്‍സിലും വ്യക്തമാക്കി.

ഇതോടെ സുപ്രീംകോടതിയില്‍ ഉണ്ടായിരിക്കുന്ന പ്രതിസന്ധികള്‍ അടുത്ത ദിവസങ്ങളിലായി പരിഹരിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് അഭിഭാഷകര്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News