തന്റെ ഇരട്ടത്താപ്പ് തുറന്നു കാണിച്ച യുവാവിനെ ‘കൂലിത്തല്ലുകാരന്‍’ എന്ന് വിളിച്ച് ചെന്നിത്തല; ചര്‍ച്ചയായതോടെ കമന്റ് ഡിലീറ്റ് ചെയ്ത് മുങ്ങി

തന്റെ ഇരട്ടത്താപ്പ് തുറന്നു കാണിച്ച യുവാവിനെ കൂലിത്തല്ലുകാരന്‍ എന്ന് വിളിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

ശ്രീജിത്തിന്റെ സമരവുമായി ബന്ധപ്പെട്ട് ജതിന്‍ ദാസ് എന്നയാള്‍ ചെന്നിത്തലയുടെ ഇരട്ടത്താപ്പിനെക്കുറിച്ച് ഫേസ്ബുക്കില്‍ പരാമര്‍ശം നടത്തിയിരുന്നു. ഈ പോസ്റ്റിലാണ് തനിക്കെതിരെ വിമര്‍ശനമുന്നയിച്ച യുവാവിനെ കൂലിത്തല്ലുകാരന്‍’ എന്ന് ചെന്നിത്തല വിശേഷിപ്പിച്ചത്.

ചെന്നിത്തല പറഞ്ഞത് ഇങ്ങനെ:

ഒരു വീഡിയോയുടെ ഏതാനും ഭാഗം കണ്ടു മൊത്തം വിലയിരുത്തരുത്. ആന്‍ഡീസിന്‍ എന്ന ഡിവൈഎഫ്‌ഐക്കാരന്‍ ആണ് പ്രതിപക്ഷ നേതാവിനോട് തട്ടി കയറിയത്. അത് നേരത്തെ സെറ്റിട്ട ഷൂട്ടിംഗ് ആയിരുന്നു. അയാള്‍ ശ്രീജിത്തിനെ സഹായിച്ചിയിട്ടൊന്നുമില്ല. സംഭവം സര്‍ക്കാരിനെതിരെ തിരിയുന്നു എന്ന് കണ്ടപ്പോള്‍ സിപിഎം ഇറക്കിയ ഒരു കൂലിത്തല്ലുകാരന്‍ അത്രെയേ ഉള്ളു. കൂടുതല്‍ ഡെക്കറേഷന്‍ ഒന്നും വേണ്ട.’

സംഭവം വിവാദമായപ്പോള്‍ കമന്റ് ചെന്നിത്തല പിന്‍വലിച്ചു.

സമരപ്പന്തലില്‍ ചെന്നിത്തല നാണം കെട്ടത് ഇങ്ങനെ

സെക്രട്ടറിയേറ്റ് പടിക്കല്‍ സമരം ചെയ്യുന്ന ശ്രീജിത്തിന്റെ സമരപ്പന്തല്‍ സന്ദര്‍ശിക്കാനെത്തിയ ചെന്നിത്തല അപഹാസ്യനായി മടങ്ങിയിരുന്നു. ചെന്നിത്തല ആഭ്യന്തരമന്ത്രിയായിരിക്കെ നടന്ന കുറ്റകൃത്യത്തില്‍ അന്ന് ഒരുനടപടിയും സ്വീകരിച്ചിരുന്നില്ല. സഹായം അഭ്യര്‍ത്ഥിച്ച് ശ്രീജിത്തും സുഹൃത്തുക്കളും ചെന്നിത്തലയെ കാണാന്‍ ചെന്നപ്പോള്‍ അപഹസിച്ച് പറഞ്ഞ് അയക്കുകയായിരുന്നുവെന്ന് ശ്രീജിത്തിന്റെ കൂടെയുണ്ടായിരുന്ന സുഹൃത്തുക്കള്‍ ഓര്‍മ്മപ്പെടുത്തിയിരുന്നു.

ഇതുകേട്ടയുടനെ ക്ഷുഭിതനായ ചെന്നിത്തല ചോദിക്കാന്‍ നിങ്ങള്‍ക്കെന്തധികാരം എന്ന് തിരിച്ചുചോദിച്ചു. താന്‍ പൊതുജനമാണെന്നും ചോദിക്കാന്‍ അധികാരമുണ്ടെന്നും സുഹൃത്ത് പറഞ്ഞതോടെ ചെന്നിത്തല സമരപ്പന്തലില്‍ നിന്ന് ഇറങ്ങിപ്പോയി. ചെന്നിത്തലയുടെ ഈ ഇരട്ടത്താപ്പിനെക്കുറിച്ചായിരുന്നു ജതിന്‍ ദാസിന്റെ പോസ്റ്റ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News