പ്രവാസികളുടെ അനുഭവവും ജീവിതവും പുതിയ ആശയങ്ങളും ഒരു വേദിയില്‍; ലോക കേരള സഭയുടെ പ്രഥമ സമ്മേളനത്തില്‍ കണ്ടത്

ലോകത്തിന്റെ പരിച്ഛേദമായി മാറി ലോക കേരളസഭ. വ്യവസായി മുതല്‍ ഗള്‍ഫില്‍ ആടുജീവിതം നയിച്ച നജീബ് വരെ അവരുടെ ജീവിതവും അനുഭവവും പങ്കുവച്ചപ്പോള്‍ സഭയ്ക്ക് ലോക മുഖമാണ് ഉണ്ടായത്.

പ്രവാസികളുടെ സഹായത്തോടെ സമഗ്ര വികസനം നടപ്പാക്കുന്നതിനൊപ്പം, അവരുടെ ക്ഷേമം കൂടിയാണ് സഭ ഉറപ്പാക്കിയത്. തങ്ങളുടെ ആശയങ്ങള്‍ പങ്കുവച്ചതിന്റെ സംതൃപ്തിയാലാണ് ഓരോ പ്രവാസിയും മടങ്ങിയതും.

പ്രവാസികളുടെ അനുഭവവും ജീവിതവും പുതിയ ആശയങ്ങളും ഒരു വേദിയില്‍. അതായിരുന്നു ലോക കേരള സഭയുടെ പ്രഥമ സമ്മേളനത്തില്‍ കണ്ടത്. പ്രമുഖ വ്യവസായി മുതല്‍ ആടുജീവിതം നയിച്ച നജീബ് വരെ അവരുടെ ജീവിതവും അനുഭവവും പങ്കുവച്ചപ്പോള്‍ സഭയ്ക്ക് ലോക മുഖമാണ് ഉണ്ടായത്.

വ്യവസായികളും തൊഴിലാളികളും ശാസ്ത്രജ്ഞരും സാംസ്‌കാരിക പ്രവര്‍ത്തകരും കലാകാരന്‍മാരും ഒരുമിച്ച ലോക കേരളസഭ പ്രവാസലോകത്തിന്റെ പരിച്ഛേദമായി മാറി.

വിവധ മേഖലകളായി തിരിഞ്ഞാണ് സഭയിലെ 2 ദിവസത്തെ ചര്‍ച്ചകള്‍ നടന്നത്. പ്രവാസികളുടെ ജീവിതം കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനൊപ്പം അവരുടെ നൈപുണ്യവും സമ്പത്തും കേരള വികസനത്തിന് എങ്ങനെ ചെലവഴിക്കണമെന്ന് ഇവര്‍ ഒരേമനസ്സോടെ ചര്‍ച്ച ചെയ്താണ് സഭ ചരിത്രത്തില്‍ ഇടം നേടിയത്.

പ്രവാസം, സ്ത്രീയും പ്രവാസവും, ധനകാര്യം, വിദ്യാഭ്യാസം,ആരോഗ്യം, കൃഷി തുടങ്ങി സര്‍വ്വ മേഖലകളും ചര്‍ച്ചയില്‍ ഇടം നേടി. പ്രവാസികള്‍ക്ക് പങ്കാളിത്ത പെന്‍ഷന്‍ നടപ്പാക്കണമെന്ന് പ്രവാസി ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ പി.ടി കുഞ്ഞുമുഹമ്മദ് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.

രണ്ടു ദിനം ലോകം തന്നെ കേരളത്തിലെക്ക് എത്തിയപ്പോള്‍ കൂടുതല്‍ ശ്രദ്ധയാകാര്‍ഷിച്ചത് ടാന്‍സാനിയയില്‍ നിന്നുള്ള ഈ മിടുക്കി തന്നെയായിരുന്നു. സഭയിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗം കൂടിയാണ് കൊല്ലം സ്വദേശിയായ സോമി സോളമന്‍.

രണ്ടു വര്‍ഷത്തിലൊരിക്കലാണ് സഭ സമ്മേളിക്കാന്‍ തീരുമാനിച്ചതെങ്കിലും ആവശ്യമനുസരിച്ച് അതിന് മുന്‍പ് വേണമെങ്കിലും ചേരാമെന്നും പ്രവാസികള്‍ക്ക് മുഖ്യമന്ത്രി ഉറപ്പ് നല്‍കി. തങ്ങളുടെ ആശയങ്ങള്‍ പങ്കുവച്ചതിന്റെ സംതൃപ്തിയാലാണ് ഓരോ പ്രവാസിയും മടങ്ങിയതും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News