കെകെ രാമചന്ദ്രന്‍ നായര്‍ എല്ലാവരുടെയും ആദരവ് പിടിച്ചുപറ്റിയ പൊതുപ്രവര്‍ത്തകനായിരുന്നെന്ന് മുഖ്യമന്ത്രി പിണറായി; നിര്യാണം ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ക്ക് വലിയ നഷ്ടം

തിരുവനന്തപുരം: കെകെ രാമചന്ദ്രന്‍ നായര്‍ എംഎല്‍എയുടെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു.

”ചെങ്ങന്നൂര്‍ എംഎല്‍എ കെ.കെ രാമചന്ദ്രന്‍ നായരുടെ അകാല നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തുന്നു. വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിലൂടെ പൊതുരംഗത്തു വന്ന അദ്ദേഹത്തിന്റെ നിര്യാണം ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ക്ക് വലിയ നഷ്ടമാണ്.

അഭിഭാഷകനെന്ന നിലയിലും തന്റെ പ്രാഗത്ഭ്യം തെളിയിച്ച രാമചന്ദ്രന്‍ നായര്‍ കക്ഷി രാഷ്ട്രീയ ഭേദമന്യേ ഏവരുടെയും ആദരവ് പിടിച്ചുപറ്റിയ പൊതുപ്രവര്‍ത്തകനായിരുന്നു”.-മുഖ്യമന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News