'അധികം വൈകാതെ ഞങ്ങളെ ഒരുമിച്ച് വെള്ളിത്തിരയില്‍ കാണാം'; ദിലീപ് പറയുന്നു - Kairalinewsonline.com
ArtCafe

‘അധികം വൈകാതെ ഞങ്ങളെ ഒരുമിച്ച് വെള്ളിത്തിരയില്‍ കാണാം’; ദിലീപ് പറയുന്നു

അധികം വൈകാതെ ഞങ്ങളെ ഒരുമിച്ച് നിങ്ങള്‍ക്ക് വെള്ളിത്തിരയില്‍ കാണാം

കമ്മാര സംഭവത്തിന്റെ പുതിയ പോസ്റ്റര്‍ ആരാധകരുമായി പങ്കുവച്ച് നടന്‍ ദിലീപ്. തമിഴ് താരം സിദ്ധാര്‍ത്ഥിന്റെ പോസ്റ്ററാണ് ദിലീപ് പുറത്തുവിട്ടത്.

ദിലീപിന്റെ വാക്കുകള്‍:

പ്രിയപ്പെട്ടവരെ, കമ്മാരസംഭവത്തിന്റെ ഫസ്റ്റ് ലുക്കിനു നല്‍കിയ സ്വീകരണത്തിനു വാക്കുകള്‍ക്കതീതമായ നന്ദി. ഒപ്പം ഈ ചിത്രത്തിന്റെ സെക്കന്റ് ലുക്കും നിങ്ങള്‍ക്ക് സമര്‍പ്പിക്കുന്നു.

കമ്മാരസംഭവത്തിലെ ഒരു അതിപ്രധാന വേഷം ചെയ്യുന്നത് സിദ്ധാര്‍ത്ഥാണ് ഈ പോസ്റ്ററിലെ താരം! ബോയ്‌സില്‍ തുടങ്ങി, രംഗ് ദേബസന്തിയിലും, ജിഗര്‍ത്താണ്ടയിലും സിദ്ധാര്‍ത്ഥിന്റെ വ്യത്യസ്തമുഖങ്ങള്‍ നിങ്ങള്‍ കണ്ടിട്ടുണ്ട്.

ഒരുപക്ഷെ അവയെ എല്ലാം നിഷ് പ്രഭമാക്കുന്ന ഒരു വേഷമാണു കമ്മാര സംഭവത്തിലേത്! എന്റെ വളരെ നല്ല സുഹൃത്തായ് തീര്‍ന്ന സിദ്ധാര്‍ത്ഥിന്റെ ഈ പോസ്റ്റര്‍ നിങ്ങള്‍ക്ക് സമര്‍പ്പിക്കുന്നു. അധികം വൈകാതെ ഞങ്ങളെ ഒരുമിച്ച് നിങ്ങള്‍ക്ക് വെള്ളിത്തിരയില്‍ കാണാം. എല്ലാവര്‍ക്കും പൊങ്കല്‍ദിന ആശസകളോടെ, സ്വന്തം ദിലീപ്.

To Top