'സഖാവിന്റെ പ്രിയസഖി'യെ തകര്‍ക്കാന്‍ ഗിരിജ പിക്‌ചേഴ്‌സിന്റെ ശ്രമം - Kairalinewsonline.com
ArtCafe

‘സഖാവിന്റെ പ്രിയസഖി’യെ തകര്‍ക്കാന്‍ ഗിരിജ പിക്‌ചേഴ്‌സിന്റെ ശ്രമം

പരസ്യം കണ്ട് സിനിമ കാണാനെത്തിയ പ്രേക്ഷകര്‍ക്ക് നിരാശരായി മടങ്ങേണ്ടി വന്നു.

സഖാവിന്റെ പ്രിയസഖി എന്ന സിനിമയെ നിക്ഷിപ്ത താല്പര്യം മൂലം വിതരണകമ്പനി തകര്‍ത്തതായി സിനിമയുടെ പിന്നണി പ്രവര്‍ത്തകര്‍. വിതരണം ഏറ്റെടുത്ത ഗിരിജ പിക്‌ചേഴ്‌സിന് എതിരെയാണ് നിര്‍മാതാവും സംവിധായകനും ഉള്‍പ്പെടെയുള്ളവര്‍ രംഗത്തെത്തിയത്.

ഈ മാസം അഞ്ചിന് റിലീസ് ചെയ്ത സിനിമ 100 തീയറ്ററുകളില്‍ പ്രദര്‍ശിപ്പിക്കുമെന്നായിരുന്നു വിതരണ കമ്പനിയുമായുണ്ടാക്കിയ കരാര്‍. തിയറ്ററുകളുടെ പട്ടിക ഉള്‍പ്പെടെ പ്രമുഖ പത്രങ്ങളില്‍ പരസ്യവും നല്‍കി. പരസ്യം കണ്ട് സിനിമ കാണാനെത്തിയ പ്രേക്ഷകര്‍ക്ക് നിരാശരായി മടങ്ങേണ്ടി വന്നു.

ഇടതുപക്ഷ പശ്ചാത്തലമുള്ള സിനിമ നിക്ഷിപ്ത താല്‍പര്യങ്ങള്‍ മൂലം വിതരണക്കാര്‍ തകര്‍ക്കുകയായിരുന്നു എന്ന് സിനിമയുടെ പിന്നണി പ്രവര്‍ത്തകര്‍ കൊച്ചിയില്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.

പത്തില്‍ താഴെ തിയറ്ററുകളില്‍ മാത്രമാണ് സിനിമ ഫുള്‍ ഷോ പ്രദര്‍ശിപ്പിച്ചത്. മോര്‍ണിംഗ് ഷോ മാത്രം പ്രദര്‍ശിപ്പിച്ച ശേഷം ചിത്രം പിന്‍വലിച്ചു. ചിത്രത്തിന് വേണ്ടത്ര പരസ്യം നല്‍കിയില്ല. 36 വലിയ ഫ്‌ലക്‌സുകള്‍ സ്ഥാപിക്കണമെന്ന് കരാറും വിതരണക്കാര്‍ ലംഘിച്ചുവെന്നും ഇവര്‍ ആരോപിക്കുന്നു.

വിതരണക്കരാര്‍ ഏറ്റെടുത്ത കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഗിരിജ പിക്‌ചേഴ്‌സിന് എതിരെ നിയമ നടപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി നല്‍കുമെന്നും അവര്‍ അറിയിച്ചു.

നിര്‍മ്മാതാവ് അര്‍ഷാദ്, സംവിധായകന്‍ സിദ്ദീഖ്, നായിക നേഹ സക്‌സേന തുടങ്ങിയവരാണ് വാര്‍ത്താസമ്മേളനം നടത്തിയത്.

To Top