ബാര്‍ കൗണ്‍സില്‍ ഉന്നത സമിതി ജസ്റ്റിസ് ചെലമേശ്വരുമായി കൂടിക്കാഴ്ച നടത്തി; ചീഫ് ജസ്റ്റിസുമായുള്ള കൂടിക്കാഴ്ച വൈകിട്ട്

സുപ്രീംകോടതി പ്രതിസന്ധി പരിഹരിക്കാന്‍ ബാര്‍ കൗണ്‍സില്‍ നിയോഗിച്ച ഉന്നത സമിതി ജസ്റ്റിസ് ചെലമേശ്വരുമായി കൂടിക്കാഴ്ച നടത്തി. വൈകിട്ട് 7.30ഓടെ ചിഫ് ജസ്റ്റിസ് ദീപക് മിശ്രയുമായും സമിതി അംഗങ്ങള്‍ കൂടിക്കാഴ്ച നടത്തും. നാളെ സുപ്രിംകോടതി ആരംഭിക്കുന്നതിന് മുന്നേ പ്രശ്‌നപരിഹാരത്തിനാണ് നീക്കം. അതേ സമയം ആധാര്‍ അടക്കമുള്ള കേസുകളില്‍ ബുധനാഴ്ച ഭരണഘടന ബഞ്ച് വാദം കേള്‍ക്കാന്‍ തുടങ്ങും.

സുപ്രീംകോടതിയുടെ പ്രതിഛായക്ക് മങ്ങലേറ്റ സാഹചര്യത്തിലാണ് ജസ്റ്റിസുമാരുമായി ചര്‍ച്ച നടത്താന്‍ ഏഴംഗ ഉന്നത സമിതിയെ ബാര്‍ കൗണ്‍സില്‍ നിയോഗിച്ചത്. മനന്‍ കുമര്‍ മിശ്രയുടെ നേതൃത്വത്തില്‍ ജസ്റ്റിസ് ചെലമേശ്വരുമായി സമതി അംഗങ്ങള്‍ കൂടിക്കാഴ്ച നടത്തി. പ്രശ്‌നം ഉടന്‍ പരിഹരിക്കപ്പെടുമെന്നും ചര്‍ച്ചകള്‍ ശേഷം മാധ്യമങ്ങളെ കാണുമെന്നും സമതി അംഗങ്ങള്‍ പറഞ്ഞു.

വൈകിട്ട് 7.30ഓടെ ചിഫ് ജസ്റ്റിസ് ദീപക് മിശ്രയുമായും അംഗങ്ങള്‍ കൂടിക്കാഴ്ച നടത്തും. നാളെ സുപ്രിംകോടതി ആരംഭിക്കുന്നതിന് മുന്നേ പ്രശ്‌നങ്ങള്‍ പരിഹരിക്കാനാണ് നീക്കം.

അതേ സമയം ജസ്റ്റിസുമാര്‍ എല്ലാവരും നാളെ സുപ്രീംകോടതിയില്‍ ഹാജരാകും. ഫുള്‍കോര്‍ട്ട് വിളിക്കുന്നതടക്കമുള്ള കാര്യങ്ങളിലും നാളെ തീരുമാനമായേക്കും. ബാര്‍ അസോസിയേഷനും ഫുള്‍കോര്‍ട്ട് ചേര്‍ന്ന് പ്രശ്നം ചര്‍ച്ച ചെയ്യണമെന്ന് ഇന്നലെ ആവശ്യപ്പെട്ടിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here