ആന്‍ഡേഴ്‌സണ്‍ കൈരളി ടിവി ജീവനക്കാരനാണെന്ന വ്യാജപ്രചരണവുമായി കോണ്‍ഗ്രസ്; ചെന്നിത്തലയ്‌ക്കെതിരായ പ്രതിഷേധം കൈരളിക്ക് നേരെ തിരിച്ചുവിടാന്‍ ശ്രമം; സമരപ്പന്തലില്‍ നാണംകെട്ട ചെന്നിത്തലയെ സംരക്ഷിക്കാന്‍ കച്ചകെട്ടി പ്രവര്‍ത്തകര്‍

തിരുവനന്തപുരം: ശ്രീജിത്തിന്റെ സമരവേദിയില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്‌ക്കെതിരെ പ്രതിഷേധിച്ച ആന്‍ഡേഴ്‌സണ്‍ കൈരളി ടിവി ജീവനക്കാരനാണെന്ന വ്യാജപ്രചരണവുമായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍.

ആന്‍ഡേഴ്‌സണ്‍ കൈരളി ടിവി ജീവനക്കാരനല്ല. ചെന്നിത്തലയ്‌ക്കെതിരായ പ്രതിഷേധം കൈരളി ടിവിക്ക് നേരെ തിരിച്ചുവിടാനുള്ള ആസൂത്രിതശ്രമമാണ് സോഷ്യല്‍മീഡിയയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തുന്നത്.

ശ്രീജിത്തിന്റെ സമരപ്പന്തലില്‍ നാണംകെട്ട ചെന്നിത്തലയെ വ്യാജപ്രചരണത്തിലൂടെ സംരക്ഷിക്കാനാണ് പ്രവര്‍ത്തകരുടെ ഈ വ്യാജപ്രചരണം.

താന്‍ കൈരളി ടിവി ജീവനക്കാരന്‍ അല്ലെന്നും കോണ്‍ഗ്രസ് പ്രവര്‍ത്തകനാണെന്നും ആന്‍ഡേഴ്‌സണ്‍ തന്നെ ഫേസ്ബുക്കിലൂടെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇതെല്ലാം മറച്ചുവച്ചാണ് കൈരളി ടിവിക്കെതിരെ കോണ്‍ഗ്രസ് പ്രവര്‍ത്തകരും അനുഭാവികളും പ്രചരണം നടത്തുന്നത്.

ശ്രീജിത്തിന്റെ സമരത്തില്‍ രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിച്ച് പരാജയപ്പെട്ട് പരിഹാസ്യനായിട്ടായിരുന്നു ചെന്നിത്തല കഴിഞ്ഞദിവസം സമരവേദിയില്‍ നിന്ന് മടങ്ങിയത്. ചെന്നിത്തലയുടെ ഇരട്ടത്താപ്പ് ആന്‍ഡേഴ്‌സണ്‍ ആയിരുന്നു പൊളിച്ചുകൊടുത്തത്.

താന്‍ ആഭ്യന്തരമന്ത്രിയായിരിക്കുമ്പോഴാണ് ശ്രീജിത്തിന്റെ സഹോദരന്‍ കസ്റ്റഡിയില്‍ മരിച്ചതെന്ന കാര്യം വിസ്മരിച്ചാണ് ചെന്നിത്തല സമരവേദിയില്‍ എത്തിയത്. എന്നാല്‍ സമരക്കാരുടെ കടുത്ത പ്രതിഷേധമാണ് അദ്ദേഹത്തെ വരവേറ്റത്.

സംഗതി പന്തികെടാണെന്ന് മനസിലാക്കിയതോടെ ചെന്നിത്തല സമരസ്ഥലത്തു നിന്നും പതിയെ ഇറങ്ങുകയും ചെയ്തു. ഇങ്ങനെ സമരപ്പന്തലില്‍ നിന്ന് നാണംകെട്ട മടങ്ങേണ്ടി വന്ന ചെന്നിത്തലയെയാണ്, വ്യാജപ്രചരണത്തിലൂടെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സംരക്ഷിക്കാന്‍ ശ്രമിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here