ഐഎസ്ആര്‍ഒ ചാരക്കേസ്: കേസില്‍ സംസ്ഥാന സര്‍ക്കാരിന് നിഷ്പക്ഷ നിലപാട്; സുപ്രീംകോടതി നിലപാട് എന്തായാലും നടപ്പിലാക്കും

ഐഎസ്ആര്‍ഒ ചാരക്കേസില്‍ സംസ്ഥാനസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു. കേസില്‍ സര്‍ക്കാരിന് നിഷ്പക്ഷ നിലപാടാണ് ഉള്ളതെന്നും, സുപ്രീംകോടതി എന്ത് നിലപാട് സ്വീകരിച്ചാലും അത് നടപ്പാക്കുമെന്നും സത്യവാങ്മൂലത്തില്‍ സംസ്ഥാനസര്‍ക്കാര്‍ വ്യക്തമാക്കി.

കേസ് അന്വേഷിച്ച പൊലീസ് ഉദ്യാഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്ന സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ് ഡിവിഷന്‍ ബഞ്ച് റദ്ദാക്കിയിരുന്നു. ഇതിനെതിരെ നമ്പി നാരായണന്‍ സുപ്രീംകോടതിയില്‍ നല്‍കിയ ഹര്‍ജിയിലാണ് സര്‍ക്കാര്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News