ആറു ദിവസത്തെ സന്ദര്‍ശനത്തിനായി നെതന്യാഹു ഇന്ത്യയില്‍

ആറ് ദിവസത്തെ സന്ദര്‍ശനത്തിനായി ഇസ്രായേല്‍ പ്രധാനമന്ത്രി നെതന്യാഹു ഇന്ത്യയിലെത്തി. ഉച്ചയോടെ ദില്ലി വിമാനത്താവളത്തിലെത്തിയ നെതന്യാഹുവിനെ പ്രധാനമന്ത്രി നരേന്ദ്രമോദി നേരിട്ടെത്തി സ്വീകരിച്ചു.

പ്രോട്ടോകോള്‍ മാറ്റിവെച്ചാണ് നരേന്ദ്രമോദി വിമാനത്താവളത്തിലെത്തി നെതന്യാഹുവിനെ സ്വീകരിച്ചത്. ദില്ലിക്ക് പുറമേ മുംബൈയും, ഗുജറാത്തും നെതന്യാഹു സന്ദര്‍ശിക്കും.

1992ല്‍ ഇരുരാജ്യങ്ങളും തമ്മില്‍ നയതന്ത്രബന്ധം പുനസ്ഥാപിച്ചതിന് ശേഷം ഇന്ത്യ സന്ദര്‍ശിക്കുന്ന രണ്ടാമത്തെ ഇസ്രായേല്‍ പ്രധാനമന്ത്രിയാണ് ബെഞ്ചമിന്‍ നെതന്യാഹു. 2003ല്‍ സന്ദര്‍ശനം നടത്തിയ ആരിയല്‍ ഷാരോണാണ് നെതന്യാഹുവിന് മുന്‍പ് ഇന്ത്യ സന്ദര്‍ശിച്ചത്. ആറു ദിവസത്തെ സന്ദര്‍ശനത്തിനായാണ് നെതന്യാഹു ഇന്ത്യയിലെത്തിയത്.

സെബര്‍ സെക്യൂരിറ്റി, കൃഷി, പ്രതിരോധം തുടങ്ങി വിവിധ മേഖലകളില്‍ നിന്നുള്ള 150ഓളം പ്രതിനിധികളാണ് നെതന്യാഹുവിനൊപ്പമുള്ളത്. നാളെ രാവിലെ 10മണിക്ക് രാഷ്ട്രപതി ഭവനില്‍ വെച്ചാണ് ഔദ്യോഗിക സ്വീകരണ ചടങ്ങ്. സ്വീകരണ ചടങ്ങിന് ശേഷം മഹാത്മാ ഗാന്ധി സ്മാരകത്തില്‍ പുഷ്പാര്‍ച്ചനയും നടത്തും. ഇതിന് പിന്നാലെ രാഷ്ടപതി രാംനാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്ര മോദി, എന്നിവരുമായി നെതന്യാഹു കൂടിക്കാഴ്ച നടത്തും. അതേ സമയം ഇന്ന് ഉച്ചയോടെ ദില്ലി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ നെതന്യാഹുവിനെയും ഭാര്യയേയും പ്രധാനമന്ത്രി നരേന്ദ്രമോദി നേരിട്ടെത്തി സ്വീകരിച്ചു.

പ്രോട്ടോകോള്‍ മാറ്റിവെച്ചാണ് നരേന്ദ്രമോദി ഇവരെ സ്വീകരിച്ചത്. ദില്ലിക്ക് പുറമേ മുംബൈയും ഗുജറാത്തും നെതന്യാഹു സന്ദര്‍ശിക്കുന്നുണ്ട്. ഇന്തോ ഇസ്രായേല്‍ സിഇഒ ഫോറത്തിലും നെതന്യാഹു പങ്കെടുക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News