നാലുവയസുകാരിയെ അമ്മയും കാമുകനും കൊലപ്പെടുത്തിയെന്ന കേസില്‍ ഇന്ന് വിധി

കൊച്ചി: ചോറ്റാനിക്കരയില്‍ നാല് വയസുകാരിയെ അമ്മയും കാമുകനും ചേര്‍ന്ന് കൊലപ്പെടുത്തിയ കേസില്‍ എറണാകുളം പോക്‌സോ കോടതി ഇന്ന് ശിക്ഷ വിധിക്കും.

ചോറ്റാനിക്കര സ്വദേശിനിയും കുട്ടിയുടെ അമ്മയുമായ റാണി, കാമുകന്‍ രഞ്ജിത്, സുഹൃത്തായ ബേസില്‍ എന്നിവര്‍ കുറ്റക്കാരെന്ന് കോടതി നേരത്തേ കണ്ടെത്തിയിരുന്നു.

2013 ഒക്ടോബര്‍ 29നായിരുന്നു മനുഷ്യമനസാക്ഷിയെ ഞെട്ടിച്ച കൊടുംക്രൂരത. അവിഹിത ബന്ധത്തിന് തടസമാകുമെന്ന് കരുതി സ്വന്തം മകളെ അമ്മയും കാമുകനും ചേര്‍ന്ന് കൊലപ്പെടുത്തുകയായിരുന്നു.

ഇതിനിടെ കേസിലെ ഒന്നാം പ്രതി കോലഞ്ചേരി സ്വദേശി രഞ്ജിത്ത് എറണാകുളം സബ് ജയിലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News