ഹോം ഗ്രൗണ്ടിലെ ആദ്യ ജയം തേടി ഗോകുലം കേരള എഫ്‌സി ഇന്ന് കളത്തില്‍

ഐ ലീഗില്‍ ഹോം ഗ്രൗണ്ടിലെ ആദ്യ ജയം തേടി, ഇന്ന് ഗോകുലം കേരള എഫ്‌സി കളത്തിലിറങ്ങും.

കോഴിക്കോട് കോര്‍പ്പറേഷന്‍ ഇഎംഎസ് സ്റ്റേഡിയത്തില്‍ നടക്കുന്ന ആറാമത് മത്സരത്തില്‍ ചര്‍ച്ചില്‍ ബ്രദേഴ്‌സാണ് എതിരാളികള്‍. രാത്രി എട്ട് മണിക്കാണ് മത്സരം.

ഹോം ഗ്രൗണ്ടില്‍ കളിച്ച 5 മത്സരത്തില്‍ 4 തോല്‍വിയും ഒരു സമനിലയുമാണ് ഗോകുലത്തിന്റെ സമ്പാദ്യം. പുറത്ത് ഒരു ജയം നേടിയ ഗോകുലത്തിന്റെ എതിരാളികളായെത്തുന്ന ചര്‍ച്ചില്‍, കളിച്ച ആറ് കളികളില്‍ ഒരു സമനിലയും 5 തോല്‍വിയും ഏറ്റുവാങ്ങിയ ടീമാണ്.

സ്വന്തം നാട്ടില്‍ വിജയിക്കുക എന്ന കടമ്പ കടക്കാന്‍ ഗോകുലത്തിന് ഇതുവരെ കഴിഞ്ഞിട്ടില്ല. മികച്ച സ്‌ട്രൈക്കര്‍മാരുടെ അഭാവമാണ് ടീമിനെ വലയ്ക്കുന്നതെന്ന് കോച്ച് ബിനോ ജോര്‍ജ് പറഞ്ഞു. ക്യാപ്റ്റന്‍ സുശാന്ത് മാത്യുവിന്റെ പരുക്ക് ഭേദമായിട്ടില്ല. പ്രധാന വിദേശ താരങ്ങളും പരുക്കിന്റെ പിടിയിലാണ്.

ആദ്യ ജയം തേടി ഇറങ്ങുന്ന ചര്‍ച്ചിലും ഗോകുലത്തിനെതിരായ കളി ജയിക്കുക എന്ന തന്ത്രമായിട്ടാവും കളത്തിലിറങ്ങുക. പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനക്കാര്‍ ഏറ്റുമുട്ടുമ്പോള്‍ മികച്ച കളി കാണാമെന്ന പ്രതീക്ഷയിലാണ് ഫുട്‌ബോള്‍ ആരാധകര്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News