ബല്‍റാം പ്രസ്താവന പിന്‍വലിക്കണമെന്ന് കെഇഎന്‍

ബല്‍റാമിന്റെ എകെജി പരാമര്‍ശം പ്രബുദ്ധതയ്ക്ക് പരിക്കേല്‍പ്പിച്ചുവെന്ന് കെഇഎന്‍. ജനാധിപത്യ വിരുദ്ധവും ചരിത്ര വസ്തുതകളോട് അനീതിപുലര്‍ത്തിയതുമായ പ്രസ്താവന എത്രയും പെട്ടെന്ന് പിന്‍വലിക്കുന്നതായിരിക്കും ഉചിതമെന്നും കെഇഎന്‍ പറഞ്ഞു.

ജനാധിപത്യ കാഴ്ചപാടില്‍ അതിന്റെ അടിത്തറയില്‍ നിവര്‍ന്നു നിന്നാണ് ബല്‍റാം പറഞ്ഞതെങ്കില്‍ ന്യായീകരിക്കാന്‍ ആവാത്ത ഏറ്റവും വലിയ അപരാധമാണ് അദ്ദേഹത്തിന്റെ ഭാഗത്ത് നിന്ന് ഉണ്ടായിരിക്കുന്നത്.

ഇതൊരു ആശയ ആവിഷ്‌കാരത്തിന്റെ വിഷയമെന്നതിനെകാള്‍ തീര്‍ച്ചയായിട്ടും ബല്‍റാമിന്റെ പ്രസ്ഥാവന നമ്മുടെ ജനാധിപത്യ മൂല്യങള്‍ക്കെതിരെയുള്ള അവഹേളനമായി തിരിച്ചറിയണമെന്നും കെഇഎന്‍ ചൂണ്ടികാട്ടി.

സത്യത്തില്‍ ബല്‍റാം ഉപയോഗിച്ച ഭാഷ അപനിര്‍മ്മിച്ചാല്‍ നമുക്ക് മനസിസിലാക്കാന്‍ പറ്റും ഉദാത്തമായതിനെ നീചമാമാക്കുന്ന ഗംഭീരമായതിനെ നിസ്സാരമാക്കുന്ന ചരിത്രത്തെ, ഒരു തരത്തിലുള്ള ഉപരിപ്ലവതകള്‍ കൊണ്ട് അവഹേളിക്കുന്ന തരത്തിലുള്ള ഇടപെടലാണ് ബല്‍റാം നടത്തിയത്.

ഉത്തരവാദിത്വത്തോടെ പൊതുപ്രവര്‍ത്തനം നടത്തുന്ന വ്യത്യസ്ഥമായ കാഴ്ചപാടിന്റെ അടിസ്ഥാനത്തില്‍ രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ വ്യാപരിക്കുന്ന ഒരാള്‍ എന്ന നിലയ്ക്ക് ബല്‍റാം ഇത്രയും സമയം എടുക്കാന്‍ പാടില്ലായിരുന്നു. കാരണം ഈ പ്രയോഗത്തിനെതിരെ കേരളത്തിലെ രാഷ്ട്രീയ പാര്‍ട്ടിയില്‍ പ്രവര്‍ത്തകരും ഇതില്‍ പെടാത്തവരും കലാകാരന്മാരും എഴുത്തുകാരും കൂട്ടായി പ്രതിഷേധിച്ചത് നമ്മള്‍ കണ്ടതാണെന്നും കെഇഎന്‍ ബല്‍റാമിനെ ഓര്‍മ്മപ്പെടുത്തി.

എക്ലറ്റിക്കലായ വിശകലന രീതി ഉപരിപ്ലവമാണ്. പ്രതിഷേധത്തിന്റെ സമയത്ത് ആളുകള്‍ രോഷാകുലമായിട്ട് മുദ്രാവാക്യങള്‍ വിളിക്കും ചിലപ്പോള്‍ അതില്‍ ഭീഷണി ഉണ്ടാവും താക്കീത് ഉണ്ടാവും ഇതൊക്കെ പ്രതിഷേധത്തിന്റെ സമയത്തുണ്ടെവുന്നതാണ്. എന്നാല്‍ ഒരു വിശകലനത്തിന്റെ സമയത്ത് ഈ പ്രതിഷേധത്തിന്റെയും അവഹേളനത്തിന്റെയും ഭാഷ ഉപയോഗിക്കുന്നത് ഉചിതമാണൊ?

താന്‍ പറയാന്‍ ശ്രമിക്കുന്നത് ബല്‍റാമിനെ ന്യായീകരിക്കാന്‍ വെള്ളപൂശാന്‍ പലരും ഇപ്പോള്‍ കണ്ടുപുടിക്കുന്ന കച്ചി തുറുമ്പ് എന്നു പറയുന്നത് ചില പ്രതിഷേധ സന്ദര്‍ഭങളില്‍ രോഷം പ്രകടിപ്പിക്കേണ്ടി വരുമ്പോള്‍ ചിലരുപയോഗിച്ച വാക്കുകളെ മറയാക്കീട്ടാണ് ഒരു രോഷത്തിന്റേയും പശ്ചാത്തലമില്ലാത്ത ഒരു പ്രതിഷേധത്തിന്റേയും സന്ദര്‍ഭമില്ലാത്ത ഒരു സമയത്ത് എ.കെ.ജിയെ കുറിച്ച് പരാമര്‍ശം ബല്‍റാം നടത്തുന്നത്.

എകെജിയെന്ന ചരിത്രത്തിലെ ജ്വലിക്കുന്ന സമരസ്‌ത്രോതസിനെ നിര്‍വ്വീര്യമാക്കാന്‍ വളരെ ഉപരിപ്ലവമായ ശ്രമമെന്ന് എഴുതി തള്ളാന്‍ കഴിയില്ല അത് ആഗോളവല്‍ക്കരണാന്തരം വ്യാപകമായി തീരുന്ന പുത്തന്‍ പ്രവണതയുടെ ഭാഗമാണെന്നും കെഇഎന്‍ മുന്നറിയിപ്പ് നല്‍കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News