ശ്രീജിത്ത് ജെബിയുടെ ‘വേരെഴുത്ത്’ പ്രകാശനം ചെയ്തു

തിരുവനന്തപുരം: യുവ എഴുത്തുകാരന്‍ ശ്രീജിത്ത് ജെബിയുടെ വേരെഴുത്ത് പുസ്തകമാകുന്നു. സംസ്‌കാര കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തില്‍ എംഎന്‍വിജി അടിയോടി സ്മാരക ഹാളില്‍ നടന്ന ചടങ്ങില്‍ പ്രശസ്ത എഴുത്തുകാരന്‍ ജോര്‍ജ് ഓണക്കൂര്‍ പുസ്തകം പ്രകാശനം ചെയ്തു.

ചുരുങ്ങിയ വരികളിലൂടെ പുത്തന്‍ ചിന്തകള്‍ ആവിഷ്‌ക്കരിക്കുക എന്നതാണ് ശ്രീജിത്തിന്റെ ശൈലി. ഈ ശൈലി തന്നെയാണ് ശ്രീജിത്തിനെ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയനാക്കിയതും. വരികളുടെ എണ്ണമാണ് കവിയുടെ മാഹാത്മ്യം വെളിപ്പെടുത്തുന്നത് എന്ന സിദ്ധാന്തം തിരുത്തിക്കുറിച്ചുകൊണ്ട് ചുരുങ്ങിയ നാലു വരികളിലൂടെ തനിക്ക് പറയാനുള്ളത് വ്യക്തമായും സ്പഷ്ടമായും വെളിപ്പെടുത്തുവാന്‍ ശ്രീജിത്തിനു കഴിഞ്ഞു. ഇതുതന്നെയാണ് ഈ യുവ എഴുത്തുകാരന്റെ വിജയവും. സമകാലിക പ്രസക്തിയുള്ളതും കാല്പനികത നിറഞ്ഞതുമാണ് ശ്രീജിത്തിന്റെ ഓരോ സൃഷ്ടിയും. ചുരുങ്ങിയ വരികളിലൂടെ ശ്രീജിത്ത് പറയാന്‍ ആഗ്രഹിച്ചതൊക്കെ ഇപ്പോള്‍ പുസ്തകമായി മാറിയിരിക്കുകയാണ്.

‘ഞാന്‍ എഴുതുവോളം നിനക്ക് മരണമില്ല’ എന്ന ശ്രീജിത്തിന്റെ വരികള്‍ സൂചിപ്പിക്കുംപോലെ കവിതകള്‍ മരിക്കുന്നില്ല. മരണമില്ലാത്ത കവിതകള്‍ പോലെ പുസ്തകത്തിന്റെ പേരിലും ഈ യുവ എഴുത്തുകാരന്‍ അനശ്വരനാവുകയാണ്. തന്റെ സ്വപ്നങ്ങള്‍ക്ക് തൂലികയിലൂടെ ജീവന്‍ നല്‍കി ഉയരങ്ങളിലേക്ക് പറന്നുയരുകയാണ് ശ്രീജിത്ത്.
പുസ്തകം വിപിപി ആയി ലഭിക്കുന്നതാണ്.
ബന്ധപ്പെടേണ്ട നമ്പര്‍: 9037171757

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here