മുസ്ലീം യുവാവിനെ ജീവനോടെ കത്തിച്ചു കൊന്നസംഭവം; ഹിന്ദുസഹോദരിയെന്ന് വിശേഷിപ്പിച്ച യുവതിയുമായി പ്രതിക്ക് അവിഹിതബന്ധമെന്ന് പൊലീസ്; യുവാവിനെ ശംഭുലാല്‍ കൊന്നത് ബന്ധം പുറത്തുവരാതിരിക്കാന്‍

ജയ്പൂര്‍: രാജസ്ഥാനില്‍ മുസ്ലിം യുവാവിനെ ജീവനോടെ കത്തിച്ചുകൊന്ന സംഭവത്തിന്റെ യഥാര്‍ത്ഥ കാരണം കണ്ടെത്തി അന്വേഷണസംഘം. പ്രതിയായ ശംഭുലാല്‍ രാഗറിനെതിരെ സമര്‍പിച്ച കുറ്റപത്രത്തിലാണ് രാജസ്ഥാന്‍ പൊലീസിന്റെ കണ്ടെത്തലുകള്‍.

കൊലപാതകത്തിനു പിന്നിലെ യഥാര്‍ത്ഥ കാരണം മറച്ചുവെക്കാനാണ് ശംഭുലാല്‍ ലവ് ജിഹാദ് ആരോപണം ഉയര്‍ത്തിയതെന്നും ഹിന്ദു സഹോദരി എന്ന് വിശേഷിപ്പിച്ച യുവതിയുമായി ശംഭുലാലിന് അവിഹിതബന്ധം ഉണ്ടെന്നും കുറ്റപത്രത്തില്‍ പറയുന്നു.

കൊല്ലപ്പെട്ട അഫ്രാസുലിന്റെ നാടായ സെയ്ദാപൂരിലെ ബല്ലു ഷെയ്ക്ക് എന്നയാള്‍ക്കൊപ്പം 2010ല്‍ യുവതി ഒളിച്ചോടിയിരുന്നു. എന്നാല്‍ തിരിച്ചെത്തിയ യുവതിക്ക് ഷെയ്ക്കുമായി ഇപ്പോഴും ബന്ധമുണ്ടെന്ന സംശയമാണ് ശംഭുലാലിനെ കൊലപാതകത്തിന് പ്രേരിപ്പിച്ചത്.

ശംഭുലാലും ഈ യുവതിയും തമ്മില്‍ ബന്ധമുണ്ടായിരുന്നു. ഇത് കണ്ടുപിടിക്കാതിരിക്കാനാണ് ഇയാള്‍ അഫ്രജുലിന് എതിരെ ലൗ ജിഹാദ് ആരോപിച്ചതെന്ന് രാജ്‌സമന്ത് ചീഫ് മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പറയുന്നു.

ഒരു വര്‍ഷം മുമ്പു തന്നെ ഹിന്ദു, മുസ്ലിം മൗലികവാദികളുടെ വീഡിയോ കണ്ട് കൊലപാതകത്തിനു തയ്യാറെടുപ്പ് തുടങ്ങിയിരുന്നെന്നും പൊലീസ് കുറ്റപത്രത്തില്‍ പറയുന്നു. കൊലപാതക കുറ്റം കൂടാതെ മതവികാരം വ്രണപ്പെടുത്തിയതിനും ക്രിമിനല്‍ ഗൂഢാലോചനയ്ക്കും ശംഭുവിനെതിരേ കുറ്റം ചുമത്തി.

ഡിസംബര്‍ ആറിനാണ് ശംഭുലാല്‍ അഫ്രാസൂലിനെ വെട്ടിയ ശേഷം തീകൊളുത്തി കൊന്നത്. ജോലിയുണ്ടെന്ന് പറഞ്ഞ് അഫ്രാസൂലിനെ മറ്റൊരു സ്ഥലത്തെത്തിച്ച് മഴുകൊണ്ട് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. അതിനുശേഷം കത്തിക്കുകയും ചെയ്തു. ശേഷം ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News