തൃശൂരില്‍ ഗുണ്ടാ വിളയാട്ടം; ആക്രമണത്തില്‍ രണ്ടു പേര്‍ക്ക് വെട്ടേറ്റു

തൃശൂര്‍: ഗുണ്ടാ വിളയാട്ടം തൃശൂരില്‍ ആക്രമണത്തില്‍ ഇന്നലെയുണ്ടായ ആക്രമണത്തില്‍ രണ്ടു പേര്‍ക്ക് വെട്ടേറ്റു. പൂവാലി പരേതനായ പാറന്‍ മകന്‍ അന്പാടി (35), കൊടുങ്ങല്ലൂര്‍ സ്വദേശി മണലിക്കാട്ടില്‍ മോഹനന്‍ മകന്‍ വിനോദ് (39) എന്നിവര്‍ക്കാണ് പരിക്കേറ്റത്.

ഇരുവരുടെയും നില ഗുരുതരമാണ്. തലക്കും കാലിനും കൈക്കും പരിക്കേറ്റ ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കാട്ടുങ്ങല്‍ ജിഷ്ണു, ശ്രീജിത്ത് എന്നിവരുള്‍പ്പെടേയുള്ള നാലംഗ സംഘമാണ് ആക്രമണം നടത്തിയതെന്ന് ഇവര്‍ പോലീസിനു മൊഴി നല്‍കി.

വിനോദും ജിഷ്ണുവും തമ്മില്‍ രണ്ടു വര്‍ഷമായി നിലനില്‍ക്കുന്ന തര്‍ക്കമാണ് ആക്രമണത്തില്‍ കലാശിച്ചതെന്നും പറയപ്പെടുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News