വാഹനം രജിസ്‌ട്രേഷന്‍ തട്ടിപ്പുക്കേസ്; സുരേഷ് ഗോപിയെ അറസ്റ്റ് രേഖപ്പെടുത്തി വിട്ടയച്ചു

വാഹന നികുതി വെട്ടിപ്പ് കേസില്‍ നടനും ബിജെപി എംപിയുമായ സുരേഷ് ഗോപിയെ പൊലീസ് അറസ്റ്റ് ചെയ്തു. വഞ്ചനാകുറ്റത്തിനാണ് അറസ്റ്റ് ചെയ്തത്. അറസ്റ്റ് രേഖപെടുത്തിയ ശേഷം സുരേഷ് ഗോപിയെ ജാമ്യത്തില്‍ വിട്ടു.

വാഹന നികുതി വെട്ടിച്ച് ലക്ഷങ്ങള്‍ വെട്ടിപ്പ് നടത്തിയ സംഭവത്തിലാണ് ബിജെപി എംപിയുമായ നടന്‍ സുരേഷ്‌ഗോപിയെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. അറസ്റ്റ് രേഖപെടുത്തിയ ശേഷം സുരേഷ് ഗോപിയെ ജാമ്യത്തില്‍ വിട്ടു. ഒരു ലക്ഷം രൂപയുടെ ബോണ്ടും, രണ്ട് ആള്‍ ജാമ്യത്തിലുമാണ് സുരേഷ് ഗോപിയെ ജാമ്യത്തില്‍ വിട്ടത്. എല്ലാ ശനിയാഴ്ച്ചയും അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകണം.

നേരത്തെ സുരേഷ് ഗോപിയെ ചോദ്യം ചെയ്തിരുന്നുവെങ്കിലും ഓഡി കാര്‍ താന്‍ കൃഷി ആവശ്യത്തിനായിട്ടാണ് വാങ്ങിയതെന്നും തനിക്ക് പോണ്ടിച്ചേരിയില്‍ വീട് ഉണ്ടെന്നുമാണ് സുരേഷ് ഗോപി പറഞ്ഞത്.

നികുതി വെട്ടിപ്പ് കേസില്‍ നടി അമലാപോളും ഇന്ന് ക്രൈം ബ്രാഞ്ച് മുന്‍പാകെ ഹാജരായി. തനിക്ക് പോണ്ടിച്ചേരിയില്‍ വാടക വീട് ഉണ്ടെന്നും നികുതി വെട്ടിക്കാന്‍ അല്ല, വാഹനം അവിടെ രജിസ്ട്രര്‍ ചെയ്തതെന്നും അമലാ പോള്‍ പറഞ്ഞു.

കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചപ്പോള്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ മുന്‍പാകെ ഹാജരാകാനായിരുന്നു കോടതി നിര്‍ദ്ദേശിച്ചത്. രാവിലെ പത്തരയോടെ പോലീസ് ആസ്ഥാനത്ത് എത്തിയ അമലാ പോള്‍ ആദ്യം ഡിജിപി ലോക്‌നാഥ് ബെഹ്‌റയോട് കാര്യങ്ങള്‍ വിശദീകരിച്ചു. ചോദ്യം ചെയ്യല്‍ മൂന്നര മണിക്കൂറിലേറെ നീണ്ടുനിന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News