ശ്രീജിത്തിന്റെ സമരത്തില്‍ മുഖ്യമന്ത്രി പിണറായിയുടെ ഇടപെടല്‍; ഇന്ന് വൈകീട്ട് ഏഴു മണിക്ക് കൂടിക്കാഴ്ച

തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം നടത്തുന്ന ശ്രീജിത്തിന്റെ സമരത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ ഇടപെടല്‍.

ഇന്ന് വൈകീട്ട് ഏഴു മണിക്ക് ശ്രീജിത്തുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തും. കൂടിക്കാഴ്ച നടത്താമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് ശ്രീജിത്തിനെ അറിയിക്കുകയായിരുന്നു.

സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ശ്രീജിത്ത് ഹൈക്കോടതിയില്‍ നല്‍കുന്ന ഹര്‍ജിയില്‍ സര്‍ക്കാര്‍ അനുകൂലനിലപാട് കൈക്കൊള്ളും. ഇക്കാര്യവും ശ്രീജിത്തിനെ സര്‍ക്കാര്‍ അറിയിച്ചു.

അതേസമയം, ശ്രീജീവിന്റെ മരണം സംബന്ധിച്ച് സിബിഐ അന്വേഷണം ആരംഭിക്കുന്നത് വരെ താന്‍ സമരം തുടരുമെന്ന് ശ്രീജിത്ത് പറഞ്ഞു. മരണം സിബിഐ അന്വേഷിക്കുമെന്ന് ഉറപ്പ് ലഭിച്ചെങ്കിലും സമരം നിര്‍ത്തില്ലെന്നും ശ്രീജിത്ത് മാധ്യമങ്ങളോട് പറഞ്ഞു.

ശ്രീജിവിന്റെ മരണം സിബിഐ അന്വേഷിക്കുമെന്ന് ഉറപ്പ് ലഭിച്ചതായി എംപിമാരായ കെസി വേണുഗോപാലും ശശി തരൂരും പറഞ്ഞിരുന്നു. പേഴ്‌സണല്‍കാര്യമന്ത്രി ജിതേന്ദ്രസിംഗാണ് സിബിഐ അന്വേഷണം ഉറപ്പ് നല്‍കിയതെന്നും എംപിമാര്‍ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here