കണ്ണൂരില്‍ ലീഗ് ജില്ലാ കൗണ്‍സില്‍ യോഗത്തില്‍ പ്രവര്‍ത്തകര്‍ പരസ്പരം ഏറ്റുമുട്ടി; എംസി മായിന്‍ഹാജിയ്ക്ക് നേരെ കൗണ്‍സിലര്‍മാരുടെ കയ്യേറ്റം

കണ്ണൂര്‍: പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കാന്‍ ചേര്‍ന്ന മുസ്ലിംലീഗ് കണ്ണൂര്‍ ജില്ലാ കൗണ്‍സില്‍ യോഗത്തില്‍ പ്രവര്‍ത്തകര്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി.

നവനീതം ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന യോഗത്തില്‍ വരണാധികാരിയും സംസ്ഥാന സെക്രട്ടറിയുമായ എംസി മായിന്‍ഹാജിയെ കൗണ്‍സിലര്‍മാര്‍ കയ്യേറ്റം ചെയ്തു.

മുഖത്തടിയേറ്റ മായിന്‍ഹാജിയെ മറ്റ് നേതാക്കള്‍ ഇടപെട്ട് കാറില്‍ കയറ്റി രക്ഷപ്പെടുത്തുകയായിരുന്നു. പുതിയ ഭാരവാഹികളുടെ ലിസ്റ്റ് അവതരിപ്പിച്ചതോടെയാണ് സംഘര്‍ഷമാരംഭിച്ചത്. കൗണ്‍സിലില്‍ പങ്കെടുത്തവരെല്ലാം പ്രതിഷേധവും ബഹളവുമായി വേദിക്കരികിലേക്ക് നീങ്ങി.

സീനിയര്‍ വൈസ് പ്രസിഡന്റായി അഡ്വ. ടിപിവി കാസിമിനെയും സെക്രട്ടറിമാരായി കെപി താഹിര്‍, എംപിഎ. റഹീം എന്നിവരുടെ പേരുള്‍പ്പെടുത്തിയുള്ള ലിസ്റ്റാണ് മായിന്‍ഹാജി കൌണ്‍സിലില്‍ അവതരിപ്പിച്ചത്. ഇതില്‍ പ്രവര്‍ത്തകര്‍ ഒന്നടങ്കം എതിര്‍പ്പു പ്രകടിപ്പിക്കുകയായിരുന്നു.

ബഹളം അനിയന്ത്രിതമായതോടെ യോഗം നിര്‍ത്തിവെച്ചു. ഇതോടെ സംഘര്‍ഷം ഹാളിനു പുറത്തേക്കും നീണ്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here