ആലുവ കവര്‍ച്ച കേസ്; പ്രത്യേക പൊലിസ് സംഘം അന്വേഷിക്കും

ആലുവയില്‍ പട്ടാപ്പകല്‍ വീട് കുത്തി തുറന്നു കവര്‍ച്ച നടത്തിയ കേസ് പ്രത്യേക പൊലിസ് സംഘം അന്വേഷിക്കും. ഫൊറന്‍സിക് വിദഗ്ധരും ഡോഗ് സ്‌ക്വാഡും വീട്ടിലെത്തി തെളിവെടുപ്പ് നടത്തി.

സമീപത്ത് ജോലിക്കായി എത്തുന്ന അന്യസംസ്ഥാന തൊഴിലാളികള്‍ അടക്കമുളളവരിലേക്കും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.

ആലുവ എസ്പി പ്രഫുല്ല ചന്ദ്രന്റെ നേതൃത്വത്തിലുളള സംഘമാണ് കേസന്വേഷിക്കുന്നത്. ജില്ലയിലെ ക്രൈം സ്‌ക്വാഡ് ഉദ്യോസ്ഥരും ടീമില്‍ അംഗങ്ങളാണ്. ഉന്നതതല പൊലീസ് സംഘം കവര്‍ച്ച നടന്ന ആലുവ തോട്ടു മുഖത്തെ വീട്ടിലെത്തി പരിശോധന നടത്തി. ഫൊറന്‍സിക് വിദഗ്ധരും ഡോഗ് സ്‌ക്വാഡും തെളിവെടുപ്പ് നടത്തി.

സമീപത്തെ വീടുകളിലെയും സ്ഥാപനങ്ങളിലെയും CCTV ദൃശ്യങ്ങള്‍ പൊലീസ് പരിശോധിച്ചു വരികയാണ്. ഡോഗ് സ്‌ക്വാഡ് സമീപപ്രദേശങ്ങള്‍ പരിശോധിച്ച ശേഷം പെരുമ്പാവൂര്‍ വഴിയില്‍ 100 മീറ്ററോളം പൊലീസുമായി ചെന്നിരുന്നു. അന്വേഷണം പുരോഗമിക്കുകയാണെന്നും പ്രതികള്‍ ഉടന്‍ പിടിയിലാകുമെന്നും പൊലീസ് പറഞ്ഞു.

വീടിന് സമീപത്തുളള ഫ്‌ലാറ്റില്‍ ജോലി ചെയ്തുവന്നിരുന്ന ഇതര സംസ്ഥാന തൊഴിലാളികളെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിരുന്നു. കേസില്‍ പ്രൊഫഷണല്‍ സംഘത്തിന്റെ സാധ്യതയും പൊലിസ് തള്ളി കളയുന്നില്ല.

ഇന്നലെ പട്ടാപ്പകലാണ് ആലുവ മഹിളാലയം കവലയില്‍ പടിഞ്ഞാറേ പറമ്പില്‍ അബ്ദുള്ളയുടെ വീട്ടില്‍നിന്നും 112പവനും ഒരു ലക്ഷം രൂപയും കവര്‍ന്നത്. വീട്ടില്‍ ആരുമില്ലാത്ത സമയത്തായിരുന്നു കവര്‍ച്ച. മമ്പുറത്ത് സന്ദര്‍ശനത്തിന് പോയ ഇവരുടെ കുടുംബം രാത്രി വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് മോഷണ വിവരമറിയുന്നത്.

വിവാഹാവശ്യത്തിന് ലോക്കറില്‍ നിന്നെടുത്തതായിരുന്നു സ്വര്‍ണം വീടിന് പിന്നിലെ കതകിന്റെ താഴ് പൊളിച്ചാണ് മോഷ്ടാക്കള്‍ അകത്ത് കടന്നിരിക്കുന്നത്. വീടിനു പുറത്ത് ഉണ്ടായിരുന്ന വാക്കത്തിയും പിക്കാസും ഉപയോഗിച്ചു തന്നെയാണ് താഴ് തകര്‍ത്തത്.

എറണാകുളം ജില്ലയില്‍ സമീപകാലത്തുണ്ടായ ഏറ്റവും വലിയ കവര്‍ച്ചയാണ് ആലുവയില്‍ നടന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News