ബെഞ്ച് മാറ്റണമെന്ന മുതിര്‍ന്ന ജസ്റ്റിസുമാരുടെ ആവശ്യം തള്ളി; ജഡ്ജി ബിഎച്ച് ലോയ കേസ് നാളെ പരിഗണിക്കും

ദില്ലി: അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ച് തന്നെയാണ് കേസ് പരിഗണിക്കുക. ബെഞ്ച് മാറ്റണമെന്ന മുതിര്‍ന്ന ജസ്റ്റിസുമാരുടെ ആവശ്യം തള്ളി. കേസില്‍ നാളെ വാദം കേള്‍ക്കും. അമിത് ഷാ പ്രതിയായിരുന്ന സൊഹ്‌റാബുദീന്‍ ഷെയ്ഖ് കേസില്‍ വാദം കേട്ട് പ്രത്യേക സിബിഐ കോടതി ജഡ്ജി ബ്രിജ്‌ഗോപാല്‍ ഹര്‍കിഷന്‍ ലോയയുടെ (48) മരണവും പിന്നീടുണ്ടായ വെളിപ്പെടുത്തലുകളും ഞെട്ടലോടെയാണ് രാജ്യം കേട്ടത്.

സൊഹ്‌റാബുദീന്‍ ഷെയ്ഖിനെയും ഭാര്യ കൗസര്‍ബിയെയും ഗുജറാത്ത് ഭീകരവിരുദ്ധ സ്‌ക്വാഡ് (എടിഎസ്) ഹൈദരാബാദില്‍ നിന്ന്
തട്ടിക്കൊണ്ടുപോയി ഗാന്ധിനഗറിനു സമീപം 2005 നവംബറില്‍ വ്യാജ ഏറ്റുമുട്ടലില്‍ വധിച്ചെന്നാണു കേസ്.

കേസില്‍ വാദം കേട്ടിരുന്നത് പ്രത്യേക സിബിഐ കോടതി ജഡ്ജി ബ്രിജ്‌ഗോപാല്‍ ഹര്‍കിഷന്‍ ലോയയുടെ (48) പെട്ടന്നുണ്ടായ മരണത്തില്‍ ദുരൂഹതയുണ്ടായിരുന്നു. അമിത് ഷാ പ്രതിയായിരുന്ന കേസില്‍ തുടക്കം മുതലേ അട്ടിമറിശ്രമം നടന്നിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News