‘എന്റെ മനസ്സ് ശ്രീജിത്തിന്റെ സമരത്തിനൊപ്പം’; ശ്രീജിത്തിന്റെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ ആവശ്യമായതെല്ലാം ചെയ്യും: പിണറായി

സഹോദരന്റെ മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സമരം ചെയ്യുന്ന ശ്രീജിത്തിനും കുടുംബത്തിനും വേണ്ടി സാധ്യമായതെന്തും ചെയ്യുമെന്നും തന്റെ മനസ്സ ശ്രീജിത്തിന് ഒപ്പമാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. സര്‍ക്കാര്‍ എല്ലാ വിധ പിന്തുണയും ശ്രീജിത്തിന് നല്‍കും .ശ്രീജിത്ത് അമ്മ എന്നിവരുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷം സോഷ്യല്‍ മീഡിയയിലാണ് അദ്ദേഹം ഇക്കാര്യം കുറിച്ചത്.

നേരത്തെ ഈ വിഷയം ശ്രദ്ധയില്‍ പെട്ടപ്പോള്‍ സി ബി ഐ അന്വേഷണം ആവശ്യപ്പെട്ട് ഔദ്യോഗികമായി കത്തയച്ചിരുന്നു. ശ്രീജിത്തും അമ്മയും കുടുംബാംഗങ്ങളും സുഹൃത്തുക്കളും ഉയര്‍ത്തുന്ന പ്രശ്‌നത്തെയും വികാരത്തെയും മതിക്കുന്നതാണ്; അതിനനുസരിച്ച് പ്രവര്‍ത്തിക്കുമെന്നും മുഖ്യമന്ത്രി കുറിച്ചു.

മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News