ചെങ്ങന്നൂരിന്റെ പ്രിയ സഖാവിന് വിട

ചെങ്ങന്നൂരിലെ ജനങ്ങള്‍ക്ക് കെകെആര്‍ ആരായിരുന്നു എന്ന് തെളിയിക്കുന്നതായിരുന്നു ചെങ്ങന്നൂരില്‍ തടിച്ചുകൂടിയ ജനം. ഉച്ചക് ശേഷം 2 മണിയോടെ വിലാപയാത്രയായിട്ടായിരുന്നു ചെങ്ങന്നൂര്‍ കാരുടെ പ്രിയങ്കരനായ MLA യുടെ ഭൗതിക ശരീരം പാര്‍ട്ടി ഏരിയ കമ്മറ്റി ഓഫീസില്‍ എത്തിച്ചത്, തുടര്‍ന്ന് ജനങ്ങളുടെപ്രിയങ്കരനായ കെകെആര്‍എന്നു വിളിക്കുന്ന രാമചന്ദ്രന്‍ നായരുടെ ഭൗതിക ശരീരം അവസാനമായ് ഒരു നോക്കു കാണാനുള്ള തിരക്കായിരുന്നു.

വര്‍ഷങ്ങളോളം തന്റെ പാര്‍ട്ടിക്ക് വേണ്ടി പ്രവര്‍ത്തനം നടത്തിയ ചെങ്ങന്നൂര്‍ ഏരിയ കമ്മറ്റി ഓഫീസിലാണ് ആദ്യം മൃദദേഹം പൊതുദര്‍ശ്ശനത്തിനു വെച്ചത്. പാര്‍ട്ടിക്ക് വേണ്ടി തങ്ങളെ ശാസികുകയും നിയന്ത്രികയും ചെയ്തിരുന്ന തങ്ങളുടെ പ്രിയ സഖാവിന്റെ ഭൗതിക ശരിരം ഏരിയ കമ്മറ്റി ഓഫീസില്‍ എത്തിച്ചപ്പോള്‍ വിതുമ്പല്‍ അടക്കിപ്പിടിച്ചാണ് പ്രവര്‍ത്തകര്‍ മൃദദേഹം ഏറ്റുവാങ്ങിയത്.

cpm സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, മുഖ്യമന്ത്രി പിണറായ്, സ്പീക്കര്‍ p ശ്രീരാമകൃഷണന്‍ , മന്ത്രിമാരായ E ചന്ദ്രശേഖര്‍, Ac മൊയ്ദീന്‍, , കടന്നപള്ളി രാമചന്ദ്രര്‍ കെ.റ്റി.ജലീല്‍, Pതിലോത്തമന്‍ ,മാത്യു Tതോമസ്സ് LDF കണ്‍വീനര്‍ വൈക്കം വിശ്വന്‍ തുടങ്ങി നിരവധി പ്രമുഖര്‍ പ്രിയ സഖാവിനു അന്ത്യാജ്ഞലിഅര്‍പ്പിച്ചു ,

രണ്ടര മണിക്കൂറിലതികം സമയം Ac ഓഫിസില്‍ മൃതദേഹം പൊതുദര്‍ശ്ശനത്തിനുവെച്ചു പിന്നിട് നിരവധി വാഹനങ്ങളുടെ അകമ്പടിയോടെയാണ് വിലാപയാത്രയായ് മൃതദേഹം വീട്ടിലെത്തിച്ചത് മുഖ്യമന്ത്രി പിണറായ് വിജയനടക്കമുള്ള നേതാക്കള്‍ കെ.കെ. രാമചന്ദ്രന്റെ വിട്ടിലെത്തി സംസകാര ചടങ്ങില്‍ പങ്കെടുത്ത ശേഷമാണ് മടങ്ങിയത്. മകന്‍ പ്രശാന്ത് ചിതയ്ക്ക് തീ കൊളുത്തി .

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here