മെട്രോനഗരത്തെ ചുവപ്പിന്റെ അലകടലാക്കി സിപിഐഎം ജില്ലാ സമ്മേളനത്തിന് തുടക്കം; പ്രതിനിധിസമ്മേളനം കോടിയേരി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും

കൊച്ചി: മെട്രോനഗരിയെ ചുവപ്പിന്റെ അലകടലാക്കി സിപിഐഎം എറണാകുളം ജില്ലാ സമ്മേളനത്തിന് കൊടിയുയര്‍ന്നു.

അധിനിവേശശക്തികള്‍ക്കെതിരായ പ്രതിരോധങ്ങള്‍ ചുവപ്പിച്ച അഴിമുഖത്തെ സാക്ഷിനിര്‍ത്തി സ്വാഗതസംഘം ചെയര്‍മാന്‍ സിഎന്‍ മോഹനന്‍ പൊതുസമ്മേളനവേദിയായ ഫിദല്‍ കാസ്‌ട്രോ നഗറില്‍ (മറൈന്‍ഡ്രൈവ്) പതാക ഉയര്‍ത്തി. ജില്ലയെ ഇളക്കിമറിച്ച പ്രചാരണത്തോടെ വൈകീട്ട് മറൈന്‍ഡ്രൈവില്‍ പതാക, കൊടിമര, ദീപശിഖാ ജാഥകള്‍ സംഗമിച്ചു.

ഇനി മൂന്നുദിവസം ജില്ലയിലെ സംഘടനയെ കരുത്തുറ്റതും മിഴിവുള്ളതുമാക്കുന്ന ചര്‍ച്ചകളും തീരുമാനങ്ങളും എടുക്കാനായി പ്രതിനിധികള്‍ വി വി ദക്ഷിണാമൂര്‍ത്തിനഗറില്‍ (എറണാകുളം ടൗണ്‍ഹാള്‍) ഒത്തുചേരും. പ്രതിനിധിസമ്മേളനം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ചൊവ്വാഴ്ച രാവിലെ 9.30ന് ഉദ്ഘാടനംചെയ്യും.

ജില്ലയിലെ 20 ഏരിയകളില്‍നിന്ന് 354 പ്രതിനിധികളും 43 ജില്ലാകമ്മിറ്റി അംഗങ്ങളും സമ്മേളനത്തില്‍ പങ്കെടുക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കം സംസ്ഥാന സെക്രട്ടറിയറ്റ് അംഗങ്ങളും ജില്ലയിലെ സംസ്ഥാനകമ്മിറ്റി അംഗങ്ങളും പങ്കെടുക്കും. മുതിര്‍ന്ന കമ്യൂണിസ്റ്റ് നേതാവ് എം എം ലോറന്‍സ് പതാക ഉയര്‍ത്തും.

ഉദ്ഘാടനസമ്മേളനത്തിനുശേഷം സെക്രട്ടറി പി രാജീവ് പ്രവര്‍ത്തനറിപ്പോര്‍ട്ട് അവതരിപ്പിക്കും. ബുധനാഴ്ചയും പ്രതിനിധി സമ്മേളനം തുടരും. 18ന് ബഹുജനറാലിയോടെ സമാപിക്കും. ഫിദല്‍ കാസ്‌ട്രോനഗറില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News