കാഴ്ച്ചയ്ക്കപ്പുറം ശബ്ദത്തിന് പ്രാധാന്യം നല്‍കുന്ന സിനിമകളുടെ കാലത്തിലേക്ക് മലയാളവും എത്തിയെന്ന് മമ്മൂട്ടി; റസൂല്‍ പൂക്കുട്ടിയുടെ ‘ദ സൗണ്ട് സ്റ്റോറി’യുടെ ഓഡിയോ ലോഞ്ച് മമ്മൂക്ക നിര്‍വഹിച്ചു

ഓസ്‌കാര്‍ ജേതാവ് റസൂല്‍ പൂക്കുട്ടി പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ദ സൗണ്ട് സ്റ്റോറി എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് തൃശൂരില്‍ നടന്‍ മമ്മൂട്ടി നിര്‍വ്വഹിച്ചു.

ലോക സിനിമയുടെ ക്യാന്‍വാസിലേക്ക് തൃശൂര്‍ പുരത്തെ പറിച്ചു നടുന്ന ചിത്രത്തിനായി റസൂല്‍ പൂക്കുട്ടിയുടെ നേതൃത്വത്തില്‍ കഴിഞ്ഞ വര്‍ഷത്തെ പൂരം പൂര്‍ണമായും ശബ്ദലേഖനം ചെയ്തിരുന്നു. കാഴ്ച്ചയില്ലാത്തവര്‍ക്കും പൂരം അനുഭവവേദ്യമാക്കുക എന്ന ലക്ഷ്യത്തോടെ ഒരുക്കിയ സിനിമ മലയാളമടക്കം അഞ്ച് ഭാഷകളിലാണ് റിലീസ് ചെയ്യുക.

തൃശൂര്‍ പൂരത്തിന് വിളംബരമായാല്‍ ശക്തന്റെ നാട് വേദിയാകുന്ന മുപ്പത്തിയാറ് മണിക്കൂര്‍ നീളുന്ന വിസ്മയത്തെ പൂര്‍ണമായി പകര്‍ത്തിയാണ് റസൂല്‍ പൂക്കുട്ടി ആദ്യമായി അഭിനയിച്ച സിനിമ പൂര്‍ത്തിയായത്. ദ സൗണ്ട് സ്റ്റോറി എന്ന പേരിട്ട ചിത്രത്തിലൂടെ കാഴ്ച്ചയില്ലാത്തവര്‍ക്കും പൂരത്തിന്റെ ആസ്വാദനം സാധ്യമാക്കുകയെന്നാണ് ലക്ഷ്യമിട്ടിരിക്കുന്നത്. സിനിമയുടെ മലയാളം പതിപ്പിന്റെ ഓഡിയോ ലോഞ്ച് തൃശൂരില്‍ മമ്മൂട്ടി നിര്‍വ്വഹിച്ചു.

കാഴ്ച്ചയ്ക്കപ്പുറം ശബ്ദത്തിന് പ്രാധാന്യം നല്‍കുന്ന സിനിമകളുടെ കാലത്തിലേക്ക് മലയാളവും എത്തിയതായി മമ്മൂട്ടി പറഞ്ഞു.

അന്ധനായ ഒരാള്‍ തൃശൂര്‍ പൂരം കേട്ടറിയുന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം. ഇതിനായി റസൂല്‍ പൂക്കുട്ടിയുടെ നേതൃത്വത്തില്‍ രണ്ടായിരത്തി പതിനേഴിലെ തൃശൂര്‍ പൂരം പൂര്‍ണമായും ശബ്ദലേഖനം ചെയ്തിരുന്നു. മലയാളത്തിന് പുറമെ മറ്റ് നാല് ഭാഷകളില്‍ കൂടി ചിത്രം പുറത്തിറങ്ങും.

പാംസ്റ്റോണ്‍ മള്‍ട്ടിമീഡിയയുടെ ബാനറില്‍ രാജീവ് പനയ്ക്കല്‍ നിര്‍മിച്ച സിനിമയ്ക്കു രചനയും സംവിധാനവും നിര്‍വഹിച്ചത് പ്രസാദ് പ്രഭാകര്‍ ആണ്. ഒരു കഥൈ ശൊല്ലട്ടുമാ എന്നു പേരിട്ട തമിഴ് പതിപ്പിന്റെ ഓഡിയോ പ്രകാശനം നവംബറില്‍ എ.ആര്‍ റഹ്മാന്‍ നിര്‍വഹിച്ചിരുന്നു. ട്രാവലോഗ് വിത്ത് റസൂല്‍ പൂക്കുട്ടി എന്ന ഡോക്യുമെന്ററിയും ഇതോടൊപ്പം ഒരുക്കുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News