കേരള എഫ്‌സിയ്ക്ക് വീണ്ടും തോല്‍വി

ഐ ലീഗില്‍ ഗോകുലം കേരള എഫ്‌സിയ്ക്ക് വീണ്ടും തോല്‍വി. ഹോം ഗ്രൗണ്ടായ കോഴിക്കോട് കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ രണ്ടിനെതിരെ മൂന്നു ഗോളുകള്‍ക്കാണ് ചര്‍ച്ചില്‍ ബ്രദേഴ്‌സ് ഗോകുലത്തെ പരാജയപ്പെടുത്തിയത്.

ഗോകുലത്തിനായി നായകന്‍ ഡാനിയല്‍ അഡു, ഇമ്മാനുവല്‍ എന്നിവര്‍ ഗോള്‍ നേടി. ചര്‍ച്ചിലിനായി കാലു ഓഗ് ബെ രണ്ടും, കോഫി മൊകാക്ക് ഒരു തവണയും പന്ത് വലയിലെത്തിച്ചു. കളി സമനിലയില്‍ അവസാനിക്കാന്‍ നിമിഷങ്ങള്‍ ബാക്കി നില്‍ക്കെയാണ് ചര്‍ച്ചില്‍ കോഫി യിലൂടെ വിജയ ഗോള്‍ നേടിയത്.

ഈ തോല്‍വിയോടെ ഐ ലീഗ് പോയിന്റ് പട്ടികയില്‍ ഗോകുലം അവസാന സ്ഥാനക്കാരായി. 9 കളിയില്‍ നിന്നായി 4 പോയിന്റാണ് ഗോകുലത്തിന്റെ സമ്പാദ്യം. മികച്ച കളി പുറത്തെടുത്തിട്ടും ഹോം ഗ്രൗണ്ടില്‍ ആദ്യ ജയം നേടാനാവാത്തത് ഗോകുലം ആരാധകരേയും നിരാശരാക്കി.

വിജയം ലക്ഷ്യമാക്കിയിറങ്ങിയ ഗോകുലം കേരള എഫ്.സി കളിയുടെ തുടക്കത്തില്‍ ചില മുന്നേറ്റങ്ങള്‍ നടത്തി. എന്നാല്‍ ചര്‍ച്ചില്‍ പ്രതിരോധത്തെ മറികടക്കനായില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News