നീതു വധക്കേസ് പ്രതി തൂങ്ങി മരിച്ചനിലയില്‍; മരണം കേസിന്റെ വിചാരണ നാളെ തുടങ്ങാനിരിക്കെ

കൊച്ചി: ഉദയംപേരൂര്‍ നീതു വധക്കേസിലെ പ്രതി തൂങ്ങി മരിച്ചനിലയില്‍. കേസിന്റെ വിചാരണ നാളെ തുടങ്ങാനിരിക്കെയാണ് പ്രതിയായ ബിനുരാജിന്റെ മരണം.

2014 ഡിസംബര്‍ 18ന് പ്രണയാഭ്യര്‍ഥന നിരസിച്ചതിനാണ് ബിനുരാജ് നീതുവിനെ വീട്ടില്‍ കയറി കൊന്നത്. വീടിന്റെ ടെറസില്‍ നീതു അലക്കിയ തുണി വിരിക്കുന്നതിനിടയിലാണ് കൊടുവാളുമായെത്തിയ ബിനുരാജ് കൊല നടത്തിയത്.

പൂണിത്തുറ സെന്റ് ജോര്‍ജ് സ്‌കൂളിലെ ജീവനക്കാരായ ബാബുവിന്റെയും പുഷ്പയുടെയും മകള്‍ എലിസബത്ത് (നീതു) നാലുവയസുള്ളപ്പോള്‍ മരിച്ച ശേഷമാണ് രണ്ടു വയസുള്ള പെണ്‍കുഞ്ഞിനെ അനാഥാലയത്തില്‍ നിന്നു ദത്തെടുത്ത് നീതുവെന്ന് തന്നെ പേരിട്ട് വളര്‍ത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News