സുപ്രീംകോടതി പ്രതിസന്ധിയില്‍ പരിഹാരമായിട്ടില്ലെന്ന് എജി; രണ്ടു ദിവസത്തിനുള്ളില്‍ പരിഹാരം കാണാനാകുമെന്ന് പ്രതീക്ഷ

സുപ്രീംകോടതിയിലെ തര്‍ക്കം രൂക്ഷമായി തുടരുന്നു. ചീഫ് ജസ്റ്റിസ് തീരുമാനിച്ചത് പ്രകാരം ജഡ്ജി ലോയയുടെ കേസ് ജസ്റ്റിസ് അരുണ്‍മിശ്രയുടെ ബഞ്ച് തന്നെ പരിഗണിച്ചു. പ്രശ്‌നം പരിഹരിക്കാന്‍ ദിവസങ്ങള്‍ വേണ്ടി വരുമെന്ന് അന്റോണി ജനറല്‍ കെ.കെ.വേണുഗോപാല്‍ പീപ്പിള്‍ ടിവിയോട് പറഞ്ഞു.

തര്‍ക്കം പരിഹരിക്കപ്പെട്ടിട്ടില്ലെന്ന് മധ്യസ്ഥത ചര്‍ച്ച നടത്തിയ ബാര്‍ കൗണ്‍സില്‍ പ്രതിനിധികളും വ്യക്തമാക്കി.

സുപ്രീംകോടതിയിലെ തര്‍ക്കം അതീവഗുരുതരാവസ്ഥയിലേയ്ക്ക് നീങ്ങുന്നു. പ്രശ്‌നം പരിഹരിച്ചെന്ന് ഇന്നലെ അകവാശപ്പെട്ട അന്റോണി ജനറല്‍ കെ.കെ.വേണുഗോപാലും ബാര്‍ കൗണ്‍സില്‍ പ്രതിനിധികളും നിലപാട് മാറ്റി.

പ്രശ്‌നം പരിഹരിക്കപ്പെട്ടില്ലെന്നും അതിനായി ദിവസങ്ങള്‍ വേണ്ടി വരുമെന്ന് അന്റോണി ജനറല്‍ കെ.കെ.വേണുഗോപാല്‍ പീപ്പിള്‍ ടിവിയോട് സ്ഥിതീകരിച്ചു. ഈ ആയാഴ്ച്ചയോടെ പരിഹാരം കാണാനാകുമെന്ന് പ്രതീക്ഷിക്കുന്നതായി ബാര്‍ കൗണ്‍സില്‍ പ്രതിനിധികളും വ്യക്തമാക്കി.

ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ കടുംപിടിത്തമാണ് കാര്യങ്ങള്‍ വഷളാക്കുന്നത്. അദേഹം നേരത്തെ നിശ്ചയിച്ചത് പ്രകാരം ജഡ്ജി ലോയയുടെ ദുരൂഹമരണം സംബന്ധിച്ച കേസ് പത്താം നമ്പര്‍ കോടതിയില്‍ ജസ്റ്റിസ് അരുണ്‍ മിശ്രയുടെ ബഞ്ച് ഇന്ന് പരിഗണിച്ചു. കേസിന്റെ എല്ലാം വിശദാംശങ്ങളും മഹാരാഷ്ട്ര സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ഹാജരാക്കി.

അതീവപ്രാധ്യാന്യമുള്ള രേഖകള്‍ പുറത്ത് വിടരുതെന്ന് മഹാരാഷ്ട്ര സര്‍ക്കാരിന് വേണ്ടി ഹാജരായ ഹരീഷ് സാല്‍വേ ആവശ്യപ്പെട്ടു. എന്നാല്‍ ഇത് ബഞ്ച് അംഗീകരിച്ചില്ല. കക്ഷികള്‍ക്ക് ഏഴ് ദിവസത്തിനുള്ളില്‍ എല്ലാം രേഖകളും കൈമാരാന്‍ കോടതി ആവശ്യപ്പെട്ടു.

ജസ്റ്റിസ് അരുണ്‍ മിശ്രയുടെ ബഞ്ചില്‍ ലോയ കേസ് കൈമാറിയ ചീഫ് ജസ്റ്റിസിന്റെ നടപടിയാണ് സുപ്രീംകോടതിയില്‍ വന്‍ പൊട്ടിത്തെറിയ്ക്ക് വഴിതെളിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News