കോഴിക്കോട് വന്‍ മയക്കുമരുന്ന് വേട്ട

കോഴിക്കോട് മുക്കത്ത് വന്‍ മയക്കുമരുന്ന് വേട്ട. ഒരു കോടി രൂപയുടെ ബ്രൗണ്‍ഷുഗറുമായി മധ്യപ്രദേശ് സ്വദേശി പിടിയില്‍. ഇയാള്‍ മയക്കുമരുന്ന് വിതരണ രംഗത്തെ മുഖ്യകണ്ണിയാണെന്ന് പോലീസ് പറഞ്ഞു.

അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ ഒരു കോടിയിലധികം രൂപ വിലവരുന്ന മയക്കുമരുന്നുമായി മധ്യപ്രദേശ് സ്വദേശിയെ മുക്കം പോലീസ് പിടികൂടി. മധ്യപ്രദേശ് മന്‍സൂര്‍ കോത് ബാലി സ്വദേശി റഹീസ് മുഹമ്മദാണ് പിടിയിലായത്.

കൈവശമുള്ള ബാഗിലും ചെരിപ്പില്‍ പ്രത്യേകം തീര്‍ത്ത അറയിലുമായി ഒരു കിലോയിലധികം ബ്രൗണ്‍ഷുഗര്‍ ഇയാളില്‍ നിന്ന് പിടികൂടിയിട്ടുണ്ട്.

ഡിവൈഎസ്പി പി.കെ.സജീവന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ മുക്കം എസ്.ഐ. കെ.പി.അഭിലാഷ് നടത്തിയ പരിശോധനയിലാണ് ഇയാള്‍ വലയിലായത്.

എ.എസ്.ഐ രാജീവ് ബാബു, ജോര്‍ജ്, ക്രൈം സ്‌ക്വാഡ് അംഗങ്ങളായ ബാബു മാത്യു, ഷിബില്‍ ജോസഫ്, ഹരിദാസന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ പിടികൂടിയത്.

വിശദമായ ചോദ്യം ചെയ്യലിന് ശേഷം പ്രതിയെ കോടതിയില്‍ ഹാജരാക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News