ഏതു മീനും ഇനി വിരല്‍തുമ്പില്‍; സംഗീതിന്റെ ‘കാലിക്കറ്റ് ഫിഷ്’ പൊളിയാണ്

കോഴിക്കോട്: മല്‍സ്യ വില്‍പ്പനരംഗത്ത് ഓണ്‍ലൈന്‍ പരീക്ഷണവുമായി കോഴിക്കോട്ടുകാരനായ സംഗീത്.

കാലിക്കറ്റ് ഫിഷ് എന്ന വെബ്‌സൈറ്റിലൂടെ ഓര്‍ഡര്‍ ചെയ്താല്‍ ഏതു തരം മീനും വീട്ടിലെത്തും. ചെറിയ മീന്‍ മുതല്‍ വലിയ മല്‍സ്യങ്ങള്‍ വരെ. ഓണ്‍ലൈനിലൂടെ ആണ് മല്‍സ്യ വില്പന എന്ന് മാത്രം. www.calicutfish.comല്‍ കയറി ബുക്ക് ചെയ്താല്‍ മല്‍സ്യം മുറിച്ച് വൃത്തിയാക്കി വീടുകളില്‍ എത്തും.

10 ശതമാനം വില കുറവില്‍ കൂടിയാണ് മല്‍സ്യം വില്‍ക്കുന്നത്. ഓണ്‍ലൈനിലൂടെയുള്ള മല്‍സ്യ വില്പനയ്ക്ക് ആവശ്യക്കാര്‍ ഏറെയാണ്. വെള്ളയില്‍ സ്വദേശിയായ സംഗീതിന്റെ ഈ സംരംഭത്തിന് നല്ല പ്രതികരണമാണ് ലഭിക്കുന്നത്.

നഗര പരിധിയിലെ 10 കിലോ മീറ്റര്‍ ചുറ്റളവില്‍ മല്‍സ്യം എത്തിച്ചു നല്‍കും. വീടുകളില്‍ ബൈക്ക് വഴിയാണ് മല്‍സ്യം എത്തിക്കുക. രാവിലെ മുതല്‍ രാത്രി 9 മണി വരെ ഓണ്‍ലൈനിലൂടെ മല്‍സ്യം ബുക്ക് ചെയ്യാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News