വലിയകുളം സീറോ ജട്ടി റോഡ് നിര്‍മാണം; മുന്‍ മന്ത്രി തോമസ് ചാണ്ടിക്കെതിരെ വിജിലന്‍സ് എഫ്‌ഐആര്‍

വലിയകുളം സീറോ ജട്ടി റോഡ് നിര്‍മാണവുമായി ബന്ധപ്പെട്ട് മുന്‍ മന്ത്രി തോമസ് ചാണ്ടിക്കെതിരെ വിജിലന്‍സ് എഫ്‌ഐആര്‍. കോട്ടയം വിജിലന്‍സ് കോടതിയുടെ നിര്‍ദ്ദേശപ്രകാരമാണ് നടപടി.

തോമസ് ചാണ്ടി, ആലപ്പുഴ മുന്‍ ജില്ലാ കളക്ടര്‍മാരായിരുന്ന വേണുഗോപാല്‍, സൗരവ് ജയിന്‍ എന്നിവര്‍ക്കെതിരെയാണ് അന്വേഷണം.

വലിയകുളം സീറോ ജട്ടി റോഡ് നിര്‍മാണവുമായി ബന്ധപ്പെട്ട് ജനുവരി നാലിന് വിജിലന്‍സ് കോടതിയില്‍ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. നെല്‍വയല്‍ തണ്ണീര്‍ത്തട നിയമത്തിന്റെ ലംഘനം, പൊതു ഖജനാവിന് നഷ്ടമുണ്ടാക്കുന്ന രീതിയില്‍ എംപി ഫണ്ട് ലഭ്യമാക്കുന്നതിനുള്ള ഇടപെല്‍, ഉദ്യോഗസ്ഥ ഗൂഡാലോചന, നിലം നികത്തല്‍ എന്നിവ തെളിയിക്കുന്ന രേഖകള്‍ ഉള്‍പ്പെടുന്നതായിരുന്നു റിപ്പോര്‍ട്ട് .

തുടര്‍ന്ന് കേസെടുത്ത് അന്വേഷണം നടത്താനും ജനുവരി 18ന് അകം അന്വേഷണ പുരോഗതി അറിയിക്കാനും കോടതി ആവശ്യപ്പട്ടിരുന്നു. ഇതിന്റെ ഭാഗമായാണ് കഴിഞ്ഞ ദിവസം കോടതിയില്‍ വിജിലന്‍സ് അന്വേഷണ പുരോഗതി അറിയിച്ചത്.

പൊതു ഖജനാവിന് നഷ്ടമുണ്ടാക്കുന്ന രീതിയില്‍ എംപി ഫണ്ട് ലഭ്യമാക്കുന്നതിനുള്ള ഇടപെടലും ഫണ്ട് വിനിയോഗം കൃത്യമായാണോ എന്ന് പരിശോധിക്കുന്നതിലും വീഴ്ച്ച വരുത്തിയ ആലപ്പുഴ മുന്‍ ജില്ലാ കളക്ടര്‍മാരായിരുന്ന വേണുഗോപാല്‍, സൗരവ് ജയിന്‍ എന്നിവര്‍ക്കെതിരെയും വിജിലന്‍സ് അന്വേഷണം നടത്തും.

നിലം നികത്താന്‍ അനുമതി കൊടുത്തത് അധികാര പരിധി മറകടന്നാണെന്നും വിവിധ വകുപ്പുകളിലെ 13 ഉദ്യോഗസ്ഥരും റോഡ് നിര്‍മ്മാണത്തിന് കൂ്ട്ടുനിന്നതും ഗൂഡാലോചന നടത്തിയതും വിജിലന്‍സ് അന്വേഷിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News