കിടപ്പുരോഗികള്‍ക്ക് സാന്ത്വന പരിചരണവും ചികിത്‌സയും ഉറപ്പാക്കി സിപിഐഎം

കോട്ടയം: കിടപ്പു രോഗികള്‍ക്ക് സാന്ത്വന പരിചരണവും ചികിത്‌സയും ഉറപ്പാക്കി അഭയം ചാരിറ്റബിള്‍ സൊസൈറ്റി.

സിപിഐഎം കോട്ടയം ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിലാണ് അഭയം പ്രവര്‍ത്തിക്കുന്നത്. പെയിന്‍ ആന്റ് പാലിയേറ്റീവ് ദിനത്തില്‍ വിവിധ ഏരിയകള്‍ കേന്ദ്രീകരിച്ച് അഭയത്തിന്റെ വളണ്ടിയര്‍മാര്‍ ഗൃഹസന്ദര്‍നം നടത്തി.

കോട്ടയം ജില്ലയില്‍ 4800 കിടപ്പുരോഗികള്‍ ഉണ്ടെന്നാണ് അഭയം ചാരിറ്റബിള് സൊസൈറ്റി സര്‍വേയില്‍ കണ്ടെത്തിയിരുന്നത്. ഈ രോഗികള്‍ക്ക് അവരുടെ വീട്ടിലെത്തി ചികിത്സ ഉറപ്പാക്കുന്നതിന് ഡോക്ടറുള്‍പ്പെടുന്ന വൈദ്യസംഘത്തിന്റെ സഹായം സൊസൈറ്റിയുടെ രൂപീകരണം മുതല് ജില്ലയില്‍ നടത്തിവരുന്നുണ്ട്.

ഈ പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കുന്നതിന്റെ ഭാഗമായി പെയിന്‍ ആന്റ് പാലിയേറ്റീവ് ദിനത്തില്‍ വിവിധ ഏരിയകള്‍ കേന്ദ്രീകരിച്ച് വളണ്ടിയര്‍മാര്‍ സന്ദര്‍നം നടത്തി. അഭയം ഉപദേശക സമിതി ചെയര്‍മാന്‍ വിഎന്‍ വാസവന്റെ നേതൃത്വത്തില്‍ പാമ്പാടിയിലായിരുന്നു ഗൃഹ സന്ദര്‍ശനം.

സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന രോഗികള്‍ക്ക് മരുന്ന് എത്തിച്ച് നല്‍കല്‍, രോഗികളെ ആശുപത്രിയിലെത്തിക്കുന്നതിനും ചികിത്സ ഉറപ്പാക്കുന്നതിനുമുള്ള പ്രവര്‍ത്തനങ്ങള്‍ എന്നിവയ്ക്ക് പുറമെ പ്രത്യേക ആംബുലന്‍സ് സര്‍വീസും അഭയത്തിനുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News