ബിജെപി സര്‍ക്കാരുകള്‍ക്കെതിരെ തുറന്നടിച്ച് പ്രവീണ്‍ തൊഗാഡിയ; ‘രാജസ്ഥാന്‍, ഗുജറാത്ത് സര്‍ക്കാരുകള്‍ എന്നെ വേട്ടയാടുന്നു; കൊലപ്പെടുത്താനുള്ള നീക്കവും സജീവം’

ദില്ലി: രാജസ്ഥാന്‍, ഗുജറാത്ത് സര്‍ക്കാരുകള്‍ തന്നെ വേട്ടയാടുന്നെന്ന് വിശ്വഹിന്ദു പരിഷത്ത് നേതാവ് പ്രവീണ്‍ തൊഗാഡിയ.

തന്നെ കൊലപ്പെടുത്താനുള്ള നീക്കവും നടക്കുന്നുണ്ടെന്ന് പ്രവീണ്‍ തൊഗാഡിയ തുറന്നടിച്ചു. രാജസ്ഥാന്‍, ഗുജറാത്ത് പൊലീസ് രാഷ്ട്രീയസമ്മര്‍ദത്തിന് വഴങ്ങരുതെന്നും വാര്‍ത്താസമ്മേളനത്തില്‍ തേങ്ങലോടെ തൊഗാഡിയ പറഞ്ഞു.

2002ലെ ഒരു കേസിന്റെ പേരില്‍ തന്നെ വേട്ടയാടുകയാണ് സര്‍ക്കാരും കേന്ദ്ര ഏജന്‍സികളും. നിരന്തരമായി പൊലീസ് ഭീഷണിപ്പെടുത്തുകയും പീഡിപ്പക്കുകയും ചെയ്യുന്നു. തന്റെ ശബ്ദത്തേയും പ്രത്യയശാസ്ത്രത്തേയും അടിച്ചമര്‍ത്താനും ശ്രമം നടക്കുകയാണ്. തന്നെ പൊലീസ് ലക്ഷ്യം വയ്ക്കുകയാണെന്നും മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞുകൊണ്ട് തൊഗാഡിയ വ്യക്തമാക്കി.

തൊഗാഡിയയെ ഇന്നലെ രാവിലെ മുതല്‍ കാണാതായ സംഭവത്തില്‍ വലിയ ദുരൂഹതയാണ് നിലനിന്നിരുന്നത്. രാവിലെ പത്തോടെയായിരുന്നു തൊഗാഡിയയെ കാണാതായത്. പിന്നീട് മണിക്കൂറികളോളം നടത്തിയ തെരച്ചിലിനൊടുവില്‍ അബോധാവസ്ഥയില്‍ കണ്ടെത്തുകയായിരുന്നു.

രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറഞ്ഞതാണ് അബോധാവസ്ഥയിലാകാന്‍ കാരണമായതെന്ന് ബന്ധപ്പെട്ടവര്‍ പറഞ്ഞിരുന്നെങ്കിലും സ്വന്തം സുരക്ഷ ഉദ്യോഗസ്ഥരെ പോലും ഒഴിവാക്കി അദ്ദേഹം നടത്തിയ യാത്രയും, പിന്നീട് വിഷയത്തില്‍ സര്‍ക്കാര്‍ പ്രതികരിക്കാതിരുന്നതും സംശയത്തിനിടയാക്കുകയായിരുന്നു.

ഈ സംശയത്തിനു ബലം നല്‍കുന്ന വിധത്തിലാണ് ബിജെപി നേതൃത്വത്തിനെതിരെ ഗുരുതര ആരോപണങ്ങളുമായി തൊഗാഡിയ ഇന്ന് രംഗത്തെത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News