സുപ്രീംകോടതി തര്‍ക്കം രൂക്ഷം; പരസ്പരം കൊമ്പ്‌കോര്‍ത്ത് ജസ്റ്റിസുമാര്‍

ദില്ലി: വേട്ടയാടല്‍ രാഷ്ട്രീയമാണ് മുതിര്‍ന്ന് ജസ്റ്റിസുമാര്‍ നടത്തിയതെന്ന് സുപ്രീംകോടതിയിലെ ജൂനിയര്‍ ജസ്റ്റിസുമാര്‍.

തര്‍ക്കമാരംഭിച്ച ശേഷം ഇന്നലെ സുപ്രീംകോടതിയില്‍ വച്ച് പരസ്പരം കണ്ടപ്പോള്‍ ജൂനിയര്‍ ജസ്റ്റിസുമാര്‍ വാര്‍ത്താസമ്മേളനം നടത്തിയ ജസ്റ്റിസുമാരുമായി തര്‍ക്കത്തിലേര്‍പ്പെട്ടു. മുതിര്‍ന്ന് ജസ്റ്റിസുമാര്‍ സുപ്രീംകോടതിയെ അപകീര്‍ത്തിപ്പെടുത്തിയെന്ന് ജൂനിയര്‍ ജസ്റ്റിസുമാര്‍ കൂടിക്കാഴ്ച്ചയില്‍ കുറ്റപ്പെടുത്തി.

സുപ്രീംകോടതിയില്‍ വച്ച് ജസ്റ്റിസുമാര്‍ പരസ്പരം കൊമ്പ്‌കോര്‍ത്തെന്ന് ഒരു ഇംഗ്ലീഷ് ദിനപത്രമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. വാര്‍ത്താസമ്മേളനത്തിന് ശേഷം ഇന്നലെ ആദ്യമായി സുപ്രീംകോടതിയിലെത്തിയ നാലു ജസ്റ്റിസുമാരെയും ജൂനിയര്‍ ജസ്റ്റിസുമാരില്‍ ചിലര്‍ കണ്ടു.

ജസ്റ്റിസ് ചെലമേശ്വര്‍,രജ്ഞന്‍ ഗോഗോയി, മദന്‍ ബി ലോക്കൂര്‍, കുര്യന്‍ ജോസഫ് തുടങ്ങിവരുമായി തര്‍ക്കത്തിലേര്‍പ്പെട്ട ഒരു ജൂനിയര്‍ ജസ്റ്റിസ് സംഭവത്തെ രാഷ്ട്രിയ വേട്ടയാടല്‍ എന്നാണ് വിശേഷിപ്പിച്ചത്. ഭരണനിര്‍വഹണത്തില്‍ പ്രശ്‌നമുണ്ടെങ്കില്‍ ഫുള്‍ കോര്‍ട്ട് വിളിക്കാന്‍ എന്ത് കൊണ്ട് നിങ്ങള്‍ ആവശ്യപ്പെട്ടില്ല എന്ന് ഒരു ജസ്‌ററ്റിസ് ചോദിച്ചു.

മാധ്യമങ്ങള്‍ക്ക് മുമ്പില്‍ പ്രശ്‌നങ്ങള്‍ എത്തിച്ച് സുപ്രീംകോടതിയെ അപകീര്‍ത്തിപ്പെടുത്തുകയാണ് നാലു പേരും ചെയ്തതെന്നും ജൂനിയര്‍ ജസ്റ്റിസ് കുറ്റപ്പെടുത്തി.

ലോയയുടെ കേസ് തര്‍ക്ക വിഷയമായി. എന്നാല്‍ ലോയ കേസ് ചുമതലപ്പെടുത്തിയ ബഞ്ചിനോടുള്ള എതിര്‍പ്പ് അറിയിക്കാനല്ല വാര്‍ത്താസമ്മേളനം വിളിച്ചതെന്ന് നാലു ജസ്റ്റിസുമാരും മറ്റ് ജസ്റ്റിസുമാരെ അറിയിച്ചു.

സുപ്രീംകോടതിയുടെ പോക്ക് ശരിയല്ലാത്തത് ജനങ്ങളെ അറിയിക്കാതെ മറ്റ് പോംവഴികളില്ലാത്തത് കൊണ്ടാണ് വാര്‍ത്തസമ്മേളനം നടത്തേണ്ടി വന്നതെന്നും ജസ്റ്റിസുമാര്‍ അറിയിച്ചു. തര്‍ക്കം നീണ്ടടതോടെയാണ് ഇന്നലെ കോടതി നടപടികള്‍ ആരംഭിക്കുന്നത് വൈകിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News