സെക്കന്റ് ഷോ താരം സിദ്ധു മരിച്ച നിലയില്‍

തിരുവനന്തപുരം: മലയാള യുവനടന്‍ സിദ്ധു ആര്‍ പിള്ളയെ ഗോവയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. 27 വയസായിരുന്നു.

കഴിഞ്ഞ ദിവസം ഹോട്ടല്‍ മുറിയിലാണ് സിദ്ധുവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഗോവയിലെത്തിയ സിദ്ധുവിന്റെ അമ്മ മൃതദേഹം തിരിച്ചറിഞ്ഞു. മരണകാരണം സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമല്ല.

സെക്കന്റ് ഷോ എന്ന സിനിമയിലൂടെയാണ് സിദ്ധു ശ്രദ്ധേയനാകുന്നത്. പിന്നീട് മോഹന്‍ലാല്‍ നായകനായതുള്‍പ്പെടെ നിരവധി ചിത്രങ്ങളില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു. ഏതാനും ഹ്രസ്വ ചിത്രങ്ങളിലും വേഷമിട്ടിട്ടുണ്ട്.

നിര്‍മാതാവ് പി.കെ.ആര്‍ പിള്ളയുടെ മകനാണ് സിദ്ധു. സംസ്‌കാരം തൃശൂര്‍ പട്ടിക്കാട് പീച്ചി റോഡിലുള്ള വീട്ടില്‍ നടത്തും.

കഴിഞ്ഞ വര്‍ഷം മെയ് മാസത്തില്‍ വികലാംഗനായ ഒരാളെയും കുടുംബത്തെയും മര്‍ദ്ദിച്ച കേസില്‍ സിദ്ധുവിനെ പൊലീസ് പിടികൂടിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News