തെരഞ്ഞെടുപ്പില്‍ സംഘപരിവാരങ്ങള്‍ കാലുവാരി തോല്‍പ്പിച്ചു; ബിജെപി ജനങ്ങള്‍ക്കിടയിലേക്ക് ഇറങ്ങിവരാത്ത പാര്‍ട്ടി: ദുരനുഭവങ്ങള്‍ പങ്കുവച്ച് ഭീമന്‍ രഘു; സുരേഷ് ഗോപിക്കെതിരെയും പരാമര്‍ശം

ബിജെപിക്കെതിരെ ആഞ്ഞടിച്ച് നടനും പത്താനാപുരം ബിജെപി സ്ഥാനാര്‍ത്ഥിയുമായിരുന്ന ഭീമന്‍ രഘു.

ജനങ്ങള്‍ക്കിടയിലേക്ക് ഇറങ്ങിവരാത്ത പാര്‍ട്ടിയാണ് ബിജെപി. തെരഞ്ഞെടുപ്പില്‍ സംഘപരിവാരങ്ങള്‍ എന്നെ കാലുവാരി തോല്‍പ്പിച്ചു. ചെറുപ്പം മുതലേ ആര്‍എസ്എസിനോട് താല്‍പ്പര്യമുണ്ട്.

നരേന്ദ്ര മോദിയോടുള്ള വ്യക്തിപരമായ ഇഷ്ടമാണ് ബിജെപിയുടെ സ്ഥാനാര്‍ഥിയാകാന്‍ പ്രേരിപ്പിച്ചത്. എന്നാല്‍ സ്ഥാനാര്‍ത്ഥി ആയതില്‍ ഇപ്പോള്‍ കുറ്റബോധം തോന്നുവെന്നും ഭീമന്‍ രഘു കൂട്ടിച്ചേര്‍ത്തു.

ബഹ്‌റൈനില്‍ ബന്ധുവിന്റെ കട ഉദ്ഘാടന ചടങ്ങിലാണ് സ്ഥാനാര്‍ഥിയായ ശേഷമുള്ള ദുരനുഭവങ്ങള്‍ ഭീമന്‍ രഘു പങ്കുവെച്ചത്.

സുരേഷ് ഗോപി പത്തനാപുരത്തെ പ്രചരണത്തിന് വരാത്തതും നടനെ ചൊടിപ്പിച്ചു. പത്തിലധികം തവണ ഫോണില്‍ വിളിച്ചിട്ടും വരാത്തത് വിഷമം ഉണ്ടാക്കിയെന്നും ഭീമന്‍ രഘു പറഞ്ഞു.

തനിക്ക് കിട്ടിയ വോട്ട് കൂടുതലും മുസ്‌ലീം സുഹൃത്തുക്കളുടെതായിരുന്നു. അത് തന്റെ സൗഹൃദ വോട്ടുകള്‍ മാത്രം ആയിരുന്നു. ജനങ്ങളുടെ ഇടയിലേക്ക ഇറങ്ങാന്‍ ബിജെപി നേതാക്കള്‍ മെനക്കെടുന്നില്ലെന്നും രഘു പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News