സുപ്രീം കോടതി പ്രശ്‌നം അയയുന്നു; ചീഫ് ജസ്റ്റിസും നാലു മുതിര്‍ന്ന ജസ്റ്റിസുമാരും തമ്മില്‍ കൂടിക്കാഴ്ച നടത്തി

ചീഫ് ജസ്റ്റിസിനെതിരെ ഗുരുതരമായ കുറ്റങ്ങള്‍ ആരോപിച്ച് വാര്‍ത്താസമ്മേളനം വിളിച്ച നാലു മുതിര്‍ന്ന ജസ്റ്റിസുമാരും സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്രയും തമ്മില്‍ കൂടിക്കാഴ്ച നടത്തി.

സുപ്രീം കോടതിയില്‍ വെച്ചു നടന്ന കൂടിക്കാഴ്ച 15 മിനിറ്റ് നീണ്ടുനിന്നു. ചര്‍ച്ച നാളയെും തുടരുമെന്നാണ് റിപ്പോര്‍ട്ട്. പ്രശ്‌നപരിഹാരമായില്ലെന്ന അറ്റോണി ജനറല്‍ കെകെ വേണു ഗോപാലിന്റെ വെളിപ്പെടുത്തലിന് പിന്നാലെയാണ് ചീഫ് ജസ്റ്റിസും മുതിര്‍ന്ന ജഡിജിമാരും തമ്മില്‍ കൂടിക്കാഴ്ച നടത്തിയത്.

ജസ്റ്റിസ് ജെ ചെലമേശ്വര്‍, ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ്, ജസ്റ്റിസ് കുര്യന്‍ ജോസഫ്, ജസ്റ്റിസ് മദന്‍ ബി ലോക്കൂര്‍ എന്നിവരുമായിട്ടാണ് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര കൂടിക്കാഴ്ച നടത്തിയത്. തര്‍ക്കവിഷയങ്ങള്‍ ചര്‍ച്ച ചെയ്യാമെന്ന് ചീഫ് ജസ്റ്റിസ് ഉറപ്പു മല്‍കിയതായാണ് സൂചന.

പ്രശ്‌നം രൂക്ഷമായിക്കൊണ്ടിരിക്കെ ഇന്നലെ മുതിര്‍ന്ന ജസ്റ്റിസുമാരെ ഒഴിവാക്കിക്കൊണ്ട് ദീപക് മിശ്ര ഭരണഘടനാ ബെഞ്ച് പുനസംഘടിപ്പിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News