കായിക മേഖലയിലെ ലൈംഗീക പീഡനം പുറത്ത്; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി വനിത കായിക താരം

ന്യൂയോര്‍ക്ക്: ടീം ഡോക്ടര്‍ ലൈംഗികമായി ചൂഷണം ചെയ്തുവെന്ന വെളിപ്പെടുത്തലുമായി ജിംനാസ്റ്റിക്‌സ് താരം രംഗത്ത്.

അമേരിക്കന്‍ താരം സിമോണ ട്വിറ്റര്‍ പേജിലൂടെയാണ് മുന്‍ ടീം ഡോക്ടറായിരുന്ന ലാറി നാസര്‍ തന്നെ ലൈംഗികമായി ചൂഷണം ചെയ്തുവെന്ന് വെളിപ്പെടുത്തിയത്. ലാറി നാസറെന്ന ഡോക്ടറുടെ ലൈംഗിക പീഡനത്തെ അതിജീവിച്ച നിരവിധി പെണ്‍കുട്ടികളില്‍ ഒരാള്‍ മാത്രമാണ് ഞാന്‍.

എല്ലാവര്‍ക്കും ഊര്‍ജ്ജസ്വലതയുള്ള, സന്തോഷവതിയായ എന്നെ മാത്രമേ അറിയൂ. ജീവിതത്തിലെ ഒരു ഘട്ടത്തില്‍ മാനസികമായി തകര്‍ന്ന കരച്ചിലടക്കാനാകാതെ നിലവിളിച്ചൊരു ഞാന്‍ ഉണ്ടായിരുന്നു. ‘ സിമോണ ട്വിറ്ററില്‍ കുറിച്ചു.

മീ റ്റൂ എന്ന ഹാഷ്ടാഗോടെയാണ് സിമോണ ട്വിറ്റര്‍ പേജില്‍ തന്റെ ദുരനുഭവം പങ്കുവെച്ചത്. റിയോ ഒളിമ്പിക്‌സ് ജിംനാസ്റ്റിക്‌സില്‍ അമേരിക്കയ്ക്കായി നാല് സ്വര്‍ണം നേടിയ താരമാണ് സിമോണ.

അതേ സമയം മറ്റൊരു കേസില്‍ അറുപത് വര്‍ഷത്തെ തടവ്ശിക്ഷ അനുഭവിക്കുന്ന അമേരിക്കന്‍ ജിംനാസ്റ്റിക്‌സ് ടീം മുന്‍ ഡോക്ടര്‍ ലാറി 140ലധികം സ്ത്രീകളെ ലൈംഗികമായി ചൂഷണം ചെയ്തിട്ടുണ്ടെന്നാണ് വിലയിരുത്തന്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here